Advertisements

ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാൻ വേണ്ടിയുള്ള ആർ.എസ്.എസ് അജണ്ടയുടെ ഭാഗമാണ് പൗരത്വ നിയമമെന്ന് മുംബൈയിലെ പരിപാടിയിൽ പിണറായി വിജയൻ

മുംബൈ: കേന്ദ്രസർക്കാർ ദേശീയ ജനസംഖ്യാ രജിസ്റ്ററും, ദേശീയ പൗരത്വ രജിസ്റ്ററും നടപ്പാക്കാൻ ശ്രമിക്കുന്നത് ആർ എസ് എസിന്റെ ഹിന്ദു രാഷ്ട്രമെന്ന അജണ്ടയുടെ ഭാഗമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മുംബൈ കളക്റ്റീവ് എന്ന സംഘടന പൗരത്വ നിയമത്തിനെതിരെ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

Advertisements

പൗരത്വ നിയമത്തെ നിരോധിക്കാൻ മൂന്നു കാരണങ്ങൾ അദ്ദേഹം ചൂണ്ടികാട്ടി. ഭരണഘടനയുടെ കത്തിനും ആത്മാവിനും എതിരാണെന്നും, രണ്ടാമത്തേത് വിവേചനവും മനുഷ്യാവകാശ ലംഘനവുമാണെന്നും, മൂന്നാമത് ഹിന്ദു രാഷ്ട്രമെന്ന ആർ എസ് എസിന്റെ തത്ത്വചിന്തയുമാണെന്നു പിണറായി വിജയൻ പറഞ്ഞു. കേരളത്തിൽ സി എ എ നടപ്പാക്കില്ലെന്നു പറഞ്ഞുകൊണ്ടു തുടക്കത്തിലേ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു.

- Advertisement -
Latest news
POPPULAR NEWS