പാക്കിസ്ഥാനിലെ ബലാകോട്ടിൽ ജെയ്ഷ ഇ മുഹമ്മദിന്റെ തീവ്രവാദ ക്യാമ്പിൽ 27 ഓളം തീവ്രവാദികൾക്ക് ഇന്ത്യയ്ക്ക് നേരെ വൻഭീകരാക്രണം നടത്താനായി പരിശീലനം നൽകുന്നുവെന്ന് ഇന്റെലിജെൻസ് റിപ്പോർട്ട്. ക്യാമ്പിൽ പരിശീലനം നൽകുന്നതിനായി ഒരു പാകിസ്താനിയും, മൂന്നു അഫ്ഗാനിസ്ഥാനിയും ഒരു പഞ്ചാബിയുമുണ്ട്.
ജെയ്ഷെ ഇ മുഹമ്മദ് എന്ന ഭീകര സംഘടനയുടെ നിർമ്മാതാവും കൊടും തീവ്രവാദിയുമായ മൗലാന മസൂദ് അസറിന്റെ ബന്ധുവായ യൂസഫ് അസറാണ് ഇപ്പോൾ ബലാകോട്ടിലെ ക്യാമ്പ് നോക്കുന്നത്. പരിശീലനം പൂർത്തിയാക്കുന്ന തീവ്രവാദികളെ ഇന്ത്യയിൽ ഭീകരാക്രമണം നടത്താനായി വിനിയോഗിക്കുമെന്നാണ് ഇന്റലിജിൻസ് വൃത്തങ്ങൾ പറയുന്നത്.