ഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് ഇന്ത്യാ സന്ദർശനത്തിന് എത്തുന്ന ദിവസം സിപിഎമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടത്തുമെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തുന്നതിനായി ഫെബ്രുവരി 24 നാണ് ഡൊണാൾഡ് ട്രമ്പ് ഇന്ത്യയിൽ എത്തുന്നത്. ഇതിനെതിരെയാണ് സിപിഎം നേതൃത്വത്തിൽ പ്രധിഷേധം നടത്താൻ സീതാറാം യെച്ചൂരി ആഹ്വാനം ചെയ്തത്.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയും ഡൊണാൾഡ് ട്രമ്പും തമ്മിലുള്ള നടത്തിയ ഫോൺ സംഭാഷണത്തിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കൻ പ്രസിഡന്റ് ഇന്ത്യാ സന്ദർശനത്തിനായി എത്തുന്നത്. പ്രധാനമന്ത്രിയ്ക്കൊപ്പം കൂടിക്കാഴ്ച്ച നടത്തുന്നതിനോടൊപ്പം അദ്ദേഹം അഹമ്മദാബാദും സന്ദർശിക്കും.