ഇന്ത്യൻ കുടുംബത്തെ ലണ്ടനിൽ മരിച്ച നിലയിൽ കണ്ടെത്തി

ലണ്ടനിലെ ബ്രന്റ്‌ഫോർഡിൽ ഇന്ത്യൻ വംശജരായ 42കാരനായ കഹാരാജ് സീതാംപരനാഥന്‍, ഭാര്യ പൂര്‍ണ കാമേശ്വരി ശിവരാജ്(36), മകന്‍ കൈലാശ് കഹാരാജ് എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം കഹാരാജ്‌ ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് സംശയിക്കുന്നു. കഹരാജിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കിട്ടാതെ വന്നതോടെ സംശയം തോന്നിയ സുഹൃത്ത് പോലീസിനെ വിവരമയിക്കുകയായിരുന്നു.

Also Read  കുടുംബ വഴക്കിനിടയിൽ മരുമകളുടെ അടിയേറ്റ് അമ്മായിയമ്മ കൊല്ലപ്പെട്ടു

പോലീസ് താമസ സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിൽ കാമേശ്വരിയുടെയും മകന്റെയും മൃതദേഹം ലഭിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിൽ കുത്തേറ്റ് ഗുരുതരാവസ്ഥയിൽ കാഹരജിനെ കണ്ടെത്തി എന്നാൽ അതികം വൈകാതെ ആയാളും മരിച്ചു. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ മരണം സംബന്ധിച്ചു വ്യക്തത വരികയുള്ളു എന്ന് ലണ്ടൻ പോലീസ് അറിയിച്ചു.