ഇന്ത്യൻ ക്രിക്കറ്റ് ടീമിലുള്ള ഒരാൾക്കെതിരെ ബൗൾ ചെയ്യാൻ പേടിയാണെന്ന് അഫ്ഘാനിസ്ഥാൻ സ്പിൻ ബൗളർ റാഷിദ് ഖാൻ

താൻ ഇതുവരെ ബൗൾ ചെയ്തിട്ടുള്ളതിൽ ഏറ്റവും പ്രയാസം തോന്നിയ ബാറ്റ്സ്മാൻ ആരാണ് എന്ന ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുമായാണ് അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ്‌ ഖാൻ. ഇന്ത്യയുടെ മികച്ച സ്പിൻ ബൗളറായ യുസ്‌വേന്ദ്ര ചാഹലുമായി ഉള്ള ഇൻസ്റ്റാഗ്രാം ചാറ്റിലാണ് തനിക്ക് ബൗൾ ചെയ്യാൻ പ്രയാസമുള്ള ബാറ്സ്മാൻന്റെ പേര് റാഷിദ്‌ ഖാൻ പങ്കുവെച്ചത്.

കോഹ്ലി, രോഹിത് ശർമ, സ്റ്റീവ് സ്മിത്ത് തുടങ്ങിവർക്ക് എതിരെ ബോൾ എറിയുമ്പോൾ ബുദ്ധിമുട്ട് തോന്നാറില്ലാന്നും എന്നാൽ ഇന്ത്യയുടെ യുവ വിക്കെറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്താണ് തന്നെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിച്ചുള്ളതെന്നാണ് റാഷിദ്‌ ഖാൻ പറയുന്നത്. പ്രതിഭാശാലിയും അപകടകാരിയുമായി ബാറ്സ്മാനാണ് ഋഷഭ് പന്തെന്നും റാഷിദ്‌ ചാറ്റിൽ പറയുന്നു.

പല സമയത്തും ഋഷഭ് പന്തിന് എതിരെ ബൗൾ ചെയ്യുന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. അണ്ടർ 19 ന് ടീമിൽ കളിക്കുമ്പോൾ മുതൽ ഋഷഭ് പന്തിന്റെ ബാറ്റിംഗ് ശൈലി തനിക്ക് അറിയാമെന്നും. അണ്ടർ 19 വേൾഡ് കപ്പിന് മുൻപുള്ള ഇന്ത്യയുമായുള്ള പരമ്പരയിൽ അഫ്ഗാൻ ബൗളേഴ്‌സിനെ എല്ലാം ആശയകുഴപ്പത്തിലാകും വിധമായിരുന്നു അദ്ദേഹത്തിന്റെ ബാറ്റിങ്ങെനും, ഒരോവറിൽ തന്നെ അടുപ്പിച്ചു 3 സിസ്‌കൾ അടിച്ചാണ് ഞെട്ടിപ്പിച്ചതെന്നും റാഷിദ്‌ പറയുന്നു.

വമ്പനടികാരനായ ഋഷഭ് പന്തിന്റെ ബാറ്റിംഗ് കണ്ട് പലപ്പോഴും തലയിൽ കൈ വെച്ച് നിൽക്കേണ്ട അവസ്ഥ വന്നിട്ടുണ്ട് ഇതേ അവസ്ഥ തന്നെയാണ് ഐപിഎൽ മത്സരങ്ങൾ കളിക്കുമ്പോൾ ബാംഗ്ലൂർ ചിന്ന സ്വാമി സ്റ്റേഡിയത്തിൽ കളിക്കുമ്പോൾ ഉണ്ടാകാറുള്ളത്. ചെറിയ ഗ്രൗണ്ടായതിനാൽ പലപ്പോഴും ബാറ്സ്മാന്മാരുടെ കളിയായി മാറാറുണ്ടെന്നും ചാറ്റിൽ പറയുന്നു.