ഇന്ത്യൻ ചെഗുവേര കനയ്യ കുമാർ കോൺഗ്രസിലേക്ക്; രാഹുൽഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

ന്യുഡൽഹി : ജെഎൻയു സർവകലാശാല മുൻ യൂണിയൻ പ്രസിഡന്റും, സിപിഐ നേതാവുമായ കനയ്യ കുമാർ കോൺഗ്രസ്സിൽ ചേർന്നേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. കനയ്യ കുമാർ കോൺഗ്രസ്സിൽ ചേരുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു ഇതിനിടയിലാണ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്.

  വികാസ് ദുബൈ രക്ഷപ്പെടാൻ നടത്തിയ ശ്രമത്തിനിടയിൽ തലയ്ക്ക് വെടിയേറ്റു മ-രിച്ചു

അതേസമയം കോൺഗ്രസ്സ് പ്രവേശനത്തെ കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് കനയ്യ കുമാർ മാധ്യമങ്ങളോട് പറഞ്ഞു. കനയ്യ കോൺഗ്രസ്സിൽ എത്തിയാൽ യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ പറ്റുമെന്നാണ് കോൺഗ്രസ്സ് നേതൃത്വം കണക്ക് കൂട്ടുന്നത്.

Latest news
POPPULAR NEWS