ഇന്ത്യൻ പതാക ഉയർത്തി യുക്രൈനിൽ നിന്നും രക്ഷപെടാൻ പാക് വിദ്യാർത്ഥികൾ

യുക്രൈനിൽ നിന്നും രക്ഷപ്പെടാൻ വഴിയില്ലാതെ ഇന്ത്യൻ പതാക ഉയർത്തി രക്ഷപ്പെടാൻ പാകിസ്ഥാൻ പൗരന്മാരുടെ ശ്രമം. ഇന്ത്യൻ പതാക ഉയർത്തുന്നവരെ ഉപദാർവിക്കില്ലെന്ന് ഇന്ത്യൻ പൗരന്മാർക്ക് റഷ്യ ഉറപ്പ് നൽകിയിരുന്നു ഇതിന് പിന്നാലെയാണ് ഇന്ത്യൻ പതാക ഉയർത്തി പാകിസ്ഥാൻ പൗരന്മാർ രക്ഷപെടാൻ ശ്രമിച്ചത്.

യുക്രൈനിൽ പി=കുടുങ്ങി കിടക്കുന്ന പാകിസ്ഥാൻ പൗരന്മാരെ രക്ഷപ്പെടുത്താനുള്ള നടപടികളൊന്നും പാകിസ്ഥാൻ സർക്കാർ ചെയ്തിരുന്നില്ല. എല്ലാ വിദ്യാർത്ഥികളെയും ഒഴിപ്പിച്ചു എന്നാണ് പാകിസ്ഥാൻ എംബസി പറയുന്നതെങ്കിലും നിരവധി പാകിസ്ഥാൻ വിദ്യാർത്ഥികൾ യുക്രൈനിൽ കുടുങ്ങി കിടക്കുകയാണ്. നിരവധിപേർ പാകിസ്ഥാൻ ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.

  ആരുടെയും പെട്ടി താങ്ങി നേതാവായ ആളല്ല ഈ മനുഷ്യൻ; സാധാരണ മനുഷ്യരുടെ നീറുന്ന പ്രശ്നങ്ങൾ തലയിലേറ്റിയാണ് ശീലം; മുഖ്യമന്ത്രിയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

പാകിസ്ഥാൻ എംബസി കള്ളം പറയുകയാണെന്നും നിരവധി വിദ്യാർത്ഥികൾ കുടുങ്ങി കിടക്കുകയായാണെന്നും എല്ലാ രാജ്യങ്ങളും അവരുടെ പൗരന്മാരെ സുരക്ഷിതമായി കൊണ്ട് പോകുകയാണെന്നും പക്ഷെ പാകിസ്ഥാന് ഞങ്ങളുടെ കാര്യത്തിൽ വിഷമമില്ലെന്നും പാകിസ്ഥാൻ വിദ്യാർത്ഥികൾ പറയുന്നു.

യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കുന്നതിനുള്ള ഓപ്പറേഷൻ ഗംഗ പുരോഗമിക്കുന്നു. നാല് കേന്ദ്രമന്ത്രിമാർ യുക്രൈൻ അതിർത്തി രാജ്യങ്ങളിലേക്ക് പുറപ്പെട്ടു. ആയിരത്തിലധീകം വിദ്യാർത്ഥികളെ അതിർത്തിയിൽ എത്തിച്ചതായി ഇന്ത്യൻ എംബസി പറഞ്ഞു.

Latest news
POPPULAR NEWS