ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ മോട്ടർ ഷെൽ അയച്ചു പാകിസ്ഥാൻ, ശക്തമായ തിരിച്ചടി നൽകി സൈന്യം

ശ്രീനഗർ: ജമ്മു കാശ്മീരിൽ വീണ്ടും പ്രകോപനം നടത്തിയ പാക്കിസ്ഥാൻ. മോട്ടർ ഷെൽ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. രാവിലെ ആറു മണിയോടെ പൂഞ്ച് മേഖലയിലാണ് പാകിസ്ഥാൻ മോട്ടർ ഷെല്ലുകൾ അയച്ചത്. തുടർന്ന് ഇന്ത്യൻ സൈന്യം ശക്തമായ രീതിയിൽ ഉള്ള തിരിച്ചടി നൽകിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ഇന്നലെ റാപൂരിലും പാകിസ്ഥാൻ പ്രകോപനം സൃഷ്ടിച്ചിരുന്നു.

വെടിവെപ്പിൽ ഒരു സ്ത്രീക്കും മറ്റുമൂന്ന് പേർക്കും പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും പാകിസ്ഥാൻ ഇന്ത്യൻ അതിർത്തിയിൽ വ്യാപകമായി പ്രകോപനം സൃഷ്ടിച്ചിരുന്നു. തുടർന്ന് ശക്തമായ തിരിച്ചടി നൽകുകയും നിരവധി പാക് ഭീ-കരർ കൊല്ലപ്പെടുകയും ചെയ്തു. പാക്കിസ്ഥാന്റെ ഡ്രോൺ ഇന്ത്യൻ സൈന്യം ഇന്നലെ വെടിവെച്ചിടുകയും ചെയ്തിരുന്നു. ഇതിൽ നിന്നും ആയുധങ്ങളും കണ്ടെടുത്തിരുന്നു.