ഇന്ത്യൻ റിപ്പബ്ലിക് ദിനമായ ജനുവരി 26 നു ഭരണഘടന കത്തിച്ചുകൊണ്ട് പ്രതിഷേധിക്കാൻ ആഹ്വാനവുമായി പാക്കിസ്ഥാൻ. ലണ്ടനിലെ ഇന്ത്യൻ എംബസിക്ക് പുറത്ത് ഭരണഘടന കത്തിച്ചു കൊണ്ട് പ്രതിഷേധം രേഖപ്പെടുത്താനാണ് നീക്കം. ഇതിനായി കൂടുതലൽ ആളുകളെ സംഘടിപ്പിക്കാൻ വേണ്ടി സോഷ്യൽ മീഡിയ വഴി വ്യാപകമായ രീതിയിൽ പാകിസ്ഥാൻ പ്രചാരണം നടത്തുന്നുണ്ട്. ദേശീയ മാധ്യമങ്ങൾ ഇത് സംബന്ധിച്ചുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പ്രതിഷേധത്തിൽ അയ്യായിരത്തോളം ആളുകളെ പങ്കെടുപ്പിക്കാൻ വേണ്ടിയാണ് പാകിസ്ഥാന്റെ നീക്കം. എന്നാൽ ഇതിനെതിരെ നിരവധി യുകെയിലുള്ള ഇന്ത്യക്കാർ അധികാരപ്പെട്ടവർക്ക് കത്തെഴുതിയിട്ടുണ്ടന്നും അറിയാൻ കഴിഞ്ഞു. ഇന്ത്യൻ പതാകയോ ഭരണഘടനയോ കത്തിച്ചുകൊണ്ട് ആരെയും വികാരപ്പെടുത്താൻ അല്ലെന്നും ഇത് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെയുള്ള പ്രതിഷേധമാണെന്നും തെഹ്രീക് -ഇ -കശ്മീർ യു കെയുടെ പ്രസിഡന്റായ ഫാഹിം കായാനി വ്യെക്തമാക്കി.