ഇന്ത്യൻ മുൻ നായകൻ വിരാട് കോലി ദേശിയ ഗാനത്തോട് അനാദരവ് കാണിച്ചതായി വിമർശനം

കേപ് ടൗൺ : ഇന്ത്യൻ മുൻ നായകൻ വിരാട് കോലി ദേശിയ ഗാനത്തോട് അനാദരവ് കാണിച്ചതായി വിമർശനം. ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിന ടെസ്റ്റിന് മുൻപ് ദേശിയ ഗാനം ആലപിക്കുന്ന സമയത്ത് കോലി ച്യൂയിങ്‌ഗം ചവച്ചു കൊണ്ട് നിൽക്കുകയായിരുന്നു. സഹതാരങ്ങൾ ദേശിയ ഗാനം ഏറ്റു ചൊല്ലുമ്പോൾ കോലി ഇതൊന്നും വക വെയ്ക്കാതെ ച്യൂയിങ്‌ഗം ചവയ്ക്കുകയായിരുന്നു.

കോലി ച്യൂയിങ്‌ഗം ചവയ്ക്കുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ നിരവധിപേർ കോലിക്കെതിരെ വിമർശനവുമായി രംഗത്തെത്തി. ദേശിയ ഗാനത്തോട് അനാദരവ് കാണിക്കുന്ന ആളാണോ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബ്രാൻഡ് അംബാസിഡർ എന്നും വിമർശകർ ചോദിക്കുന്നു. ദേശിയഗാനം കേൾക്കുന്ന 52 സെക്കന്റ് സമയത്തേക്ക് എങ്കിലും ച്യൂയിങ്‌ഗം ചവയ്ക്കുന്നത് നിർത്താൻ സാധിക്കില്ലേ എന്നാണ് മറ്റ് ചിലർ ചോദിക്കുന്നത്.

Also Read  42 മത് സീനിയർ കേരള സംസ്ഥാന കരാട്ടെ അസോസിയേഷൻ മത്സരത്തിൽ കാസർകോടിന് സ്വർണ്ണതിളക്കം

അതേസമയം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന മൂന്നാം ഏകദിനത്തിൽ കോലി മികച്ച പ്രകടനം കാഴ്ചവെച്ചു. 288 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി 84 പന്തിൽ 65 റൺസ് നേടി. മത്സരത്തിൽ ദക്ഷിണാഫ്രിക്ക വിജയിച്ചു.