ഇന്ത്യൻ യാത്ര വിമാനം കാണ്ഡഹാറിൽവെച്ച് റാഞ്ചിയതിന് നേതൃത്വം നൽകിയ ഭീകരരിൽ ഒരാൾ കൂടി പാകിസ്ഥാനിൽ കൊല്ലപ്പെട്ടു

കറാച്ചി : ഇന്ത്യൻ യാത്ര വിമാനം കാണ്ഡഹാറിൽവെച്ച് റാഞ്ചിയതിന് നേതൃത്വം നൽകിയ ഭീകരരിൽ ഒരാൾ കൂടി പാകിസ്ഥാനിൽ കൊല്ലപ്പെട്ടു. സഫറുള്ള ജമാലിയാണ് കൊല്ലപ്പെട്ടത്. അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് സഫറുള്ള ജമാലി കൊല്ലപ്പെട്ടതായാണ് വിവരം. അതേസമയം ദിവസങ്ങൾക്ക് മുൻപ് ഇരുചക്ര വാഹനത്തിലെത്തിയ അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് കാണ്ഡഹാർ വിമാനം റാഞ്ചലിന് നേതൃത്വം നൽകിയ സംഘത്തിലെ മറ്റൊരു ഭീകരനും കൊല്ലപ്പെട്ടിരുന്നു.

1999 ൽ അഞ്ച് ഭീകരർ അടങ്ങുന്ന സംഘമാണ് ഇന്ത്യൻ യാത്ര വിമാനം റാഞ്ചിയത്. റാഞ്ചിയത്തിന് ശേഷം യാത്രക്കാരിൽ ഒരാളെ ഭീകരർ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. വിമാനം റാഞ്ചിയ അഞ്ച് ഭീകരരിൽ രണ്ട് പേരാണ് അഴ്ചകളുടെ ഇടവേളകളിൽ അജ്ഞാതസംഘത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്.

  ലോകാരോഗ്യ സംഘടനയുടെ തലപ്പത്തേക്ക് ചൈനയെ മറികടന്നു ഇന്ത്യ വരുന്നു: നിർണ്ണായക തീരുമാനം യോഗത്തിൽ

അടൽ ബിഹാരി വാജ്‌പേയിയുടെ ഭരണകാലത്താണ് വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടത്. റാഞ്ചിയ ഇന്ത്യൻ വിമാനം വിട്ട് നൽകണമെങ്കിൽ ഇന്ത്യ തടവിലാക്കിയ കൊടും ഭീകരൻ മൗലാന മസൂദിനെ മോചിപ്പിക്കണമെന്നായിരുന്നു ഭീകരുടെ ആവിശ്യം. അവസാനം മറ്റ് വഴികളില്ലാതെ ഇന്ത്യൻ ജയിലിൽ കഴിയുകയായിരുന്ന മൗലാനാ മസൂദിനെ മോചിപ്പിക്കുകയായിരുന്നു.

Latest news
POPPULAR NEWS