ഇന്ത്യൻ രഹസ്യാന്വേഷണ സംഘം പാക് രഹസ്യാന്വേഷണ ശൃംഖലകളിൽ സൈബർ സ്ട്രൈക്ക് നടത്തി

പാകിസ്താൻ രഹസ്യാന്വേഷണ ശൃംഖലകൾ ഇന്ത്യൻ ഹാക്കർമാർ വ്യാപകമായി സൈബർ ആക്രമണം നടത്തിയെന്ന് പാകിസ്ഥാൻ. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ നടത്തിയ സൈബർ ആക്രമണത്തെ പാക്കിസ്ഥാനിലെ രഹസ്യാന്വേഷണ വിഭാഗം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇതിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും പാക് സൈനിക വക്താവ് വ്യക്തമാക്കി. സർക്കാർ സൈനിക വിഭാഗങ്ങളിലെ സൈബർ സുരക്ഷാ പിഴവുകൾ വഴിയാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

സംഭവത്തെ തുടർന്ന് സ്ഥാപനങ്ങൾക്കും സർക്കാർ വകുപ്പുകൾക്കും സുരക്ഷാനടപടികൾ വർദ്ധിക്കുന്നതിന്റെ ഭാഗമായി സന്ദേശം അയച്ചതായും ഐ എസ് ഐ പബ്ലിക് റിലേഷൻസ് പ്രസ്താവനയിലൂടെ അറിയിച്ചു. സർക്കാർ ഉദ്യോഗസ്ഥരുടേയും സൈനിക ഉദ്യോഗസ്ഥരുടെയും വ്യക്തിഗത രഹസ്യ മൊബൈൽ സാങ്കേതിക ഗാഡ്ജറ്റുകൾ ഹാക്ക് ചെയ്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് 2019 മേയ് 10 ന് മുൻപ് വാങ്ങിയ മൊബൈൽ ഫോണുകൾ ഉപേക്ഷിക്കാനും പാക് സൈന്യം നിർദേശം നൽകിയതായും റിപ്പോർട്ടുകൾ പുറത്തുവരുന്നു.