Wednesday, December 11, 2024
-Advertisements-
NATIONAL NEWSഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് സർവ്വേ ഫലം

ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് സർവ്വേ ഫലം

chanakya news

ന്യുഡൽഹി : രാജ്യത്തെ ഏറ്റവും മികച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് സർവ്വേ ഫലം. ഇന്ത്യ ടുഡേ ഗ്രൂപ്പ് കാര്‍വി ഇന്‍സൈറ്റ്സ് മൂഡ് ഓഫ് ദി നേഷന്‍ തയ്യാറാക്കിയ സര്‍വെയിലാണ് രാജ്യത്തെ ഏറ്റവും മികച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന അഭിപ്രായ സർവ്വേ ഫലം പറയുന്നത്. ജനങ്ങൾക്കിടയിൽ നടത്തിയ സർവ്വേയിലാണ് ഈ കാര്യം രേഖപ്പെടുത്തിയത്.
mdi

സർവ്വേ അനുസരിച്ച് മുപ്പത്തി നാല് ശതമാനം പേർ നരേന്ദ്രമോദിയാണ്‌ ഇന്ത്യ കണ്ട മികച്ച പ്രധാനമന്ത്രി എന്ന് രേഖപ്പെടുത്തി. പതിനാറ് ശതമാനം പേര് ഇന്ദിരാ ഗാന്ധിയെ പിന്തുണച്ചപ്പോൾ പതിമൂന്ന് ശതമാനം പേര് വാജ് പേയിയെ തിരഞ്ഞെടുത്തു.

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം നടക്കുമ്പോഴും നരേന്ദ്രമോദിയുടെ ജന പിന്തുണയ്ക്ക് ഇടിവ് സംഭവിച്ചിട്ടില്ലെന്ന് സർവ്വേ ഫലം ചൂണ്ടി കാണിക്കുന്നു. കൂടാതെ മോദിയുടെ തീരുമാനങ്ങൾ ജനങ്ങൾക്ക് സ്വീകാര്യമാണെന്നും സർവ്വേ വ്യക്തമാക്കുന്നു.