ഇന്ത്യ ചെയ്തു കൊടുത്ത സഹായം ഒരിക്കലും മറക്കില്ലെന്ന് നന്ദിപറഞ്ഞുകൊണ്ട് അമേരിക്ക

കൊറോണ വൈറസ് അമേരിക്കയിൽ ഭീതി പരത്തുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നും അമേരിക്കയ്ക്ക് ഹൈഡ്രോക്സി ക്ലോറോക്വിൻ നൽകിയതിൽ നന്ദിയറിയിച്ചു കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിലെ സാഹചര്യത്തിൽ സഹായിച്ച ഇന്ത്യയെ മാത്രമല്ല മാനവികതയെയും സഹായിച്ച നരേന്ദ്രമോദിയ്ക്കും നന്ദി പറയുന്നുവെന്ന് ട്രംപ് ട്വിറ്ററിലൂടെ കുറിച്ചു.

ഇന്ത്യയ്ക്കും അവിടെയുള്ള ജനങ്ങൾക്കും നന്ദി. നിങ്ങൾ നൽകിയ സഹായം ഒരിക്കലും ഞങ്ങൾ മറക്കില്ല. നന്ദി പ്രധാനമന്ത്രി നരേന്ദ്രമോദി. തങ്ങളുടെ ശക്തമായ നേതൃത്വം ഇന്ത്യയെമാത്രമല്ല മാനവികതയെയും സഹായിക്കുന്നു. എന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്. നിലവിലെ സാഹചര്യത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം ശക്തിപ്പെടുത്തണമെന്നും ട്രംപ് വ്യക്തമാക്കി.

Latest news
POPPULAR NEWS