Sunday, December 3, 2023
-Advertisements-
NATIONAL NEWSഇന്ത്യ ചൈന അതിർത്തിയിൽ യഥാർത്ഥത്തിൽ സംഭവിച്ചതെന്താണെന്നും ആരാണ് നമ്മുടെ സൈനികരെ ആയുധമില്ലാതെ അതിർത്തിയിൽ വിട്ടതെന്നും വീണ്ടും...

ഇന്ത്യ ചൈന അതിർത്തിയിൽ യഥാർത്ഥത്തിൽ സംഭവിച്ചതെന്താണെന്നും ആരാണ് നമ്മുടെ സൈനികരെ ആയുധമില്ലാതെ അതിർത്തിയിൽ വിട്ടതെന്നും വീണ്ടും ചോദ്യവുമായി രാഹുൽ ഗാന്ധി

chanakya news
-Advertisements-

ഡൽഹി: ഇന്ത്യ ചൈന അതിർത്തി വിഷയത്തിൽ യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണെന്ന് ചോദ്യമായി രാഹുൽഗാന്ധി വീണ്ടും രംഗത്ത്. ഇന്ത്യയുടെ ഒരു ഭൂമിപോലും ആരും കൈക്കലാക്കിയിട്ടില്ലെന്നും ആരും ഇന്ത്യയ്ക്കുള്ളിലേക്ക് വന്നിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിനെ വിമർശിച്ചുകൊണ്ടാണ് രാഹുൽഗാന്ധി സംസാരിച്ചത്. ഉപഗ്രഹ ചിത്രങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലഡാക്കിലെ ആളുകളും സൈന്യത്തിൽ നിന്ന് വിരമിച്ച ജവാന്മാരും പറയുന്നതനുസരിച്ച് ചൈന നമ്മുടെ ഭൂമി കയ്യടക്കി എന്നുള്ള കാര്യം വസ്തുതയാണ്. മൂന്നിടത്തായി ഇന്ത്യയുടെ ഭൂമി അപഹരിക്കപ്പെട്ടിട്ടുണ്ടെന്നും രാഹുൽ കുറ്റപ്പെടുത്തി.

-Advertisements-

ഇക്കാര്യത്തിൽ പ്രധാനമന്ത്രി രാജ്യത്തോട് സത്യം പറയണമെന്നും ഭൂമി നഷ്ടപ്പെടുത്തിയ ശേഷം അത് പോയില്ലെന്ന് പറഞ്ഞാൽ അതിന്റെ ഗുണം ലഭിക്കുക ചൈനയ്ക്കാണെന്നും ഇക്കാര്യത്തിൽ നാം ഒരുമിച്ച് പോരാടണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. അതുകൊണ്ടുതന്നെ ചൈന നമ്മുടെ ഭൂമി കയ്യടക്കി എന്നുള്ള കാര്യം സമ്മതിക്കണമെന്നും അതിനെതിരെ നടപടി എടുക്കുന്നതിനു വേണ്ടി മുന്നോട്ടുപോകുന്നുവെന്നുള്ള കാര്യവും ഭയപ്പെടാതെ പ്രധാനമന്ത്രി പറയണമെന്നും രാഹുൽ ആവശ്യപ്പെട്ടു. അത്തരത്തിൽ മോദി സർക്കാർ കാര്യങ്ങൾ ചെയ്താൽ രാജ്യം മുഴുവൻ സർക്കാരിനൊപ്പം നിൽക്കുമെന്നു പറയുകയും എന്നാൽ നമ്മുടെ സൈനികരെ ആയുധമില്ലാതെ അതിർത്തിയിലേക്ക് അയച്ചത് എന്തിനാണെന്നും ആരാണ് നമ്മുടെ സൈനികരെ ര-ക്തസാക്ഷികളാക്കിയതെന്നും രാഹുൽഗാന്ധി പ്രധാനമന്ത്രിയോട് ചോദിച്ചു.

-Advertisements-