ഇന്ത്യ – ചൈന അതിർത്തിയിൽ 35,000 സൈനികരെകൂടി വിന്യസിക്കാനുള്ള തീരുമാനവുമായി കരസേന

ഡൽഹി: ഇന്ത്യ ചൈന അതിർത്തി തർക്കത്തിൽ അയവ് വരുന്ന സാഹചര്യത്തിലും ലഡാക്ക് മേഖലയിൽ 35000 സൈനികരെക്കൂടി വിന്യസിക്കുന്നതിനുവേണ്ടിയുള്ള നടപടി കരസേന ആരംഭിച്ചുകഴിഞ്ഞു. കിഴക്കൻ ലഡാക്ക് മേഖലയിൽ കടന്നുകയറിയ ചൈനീസ് സൈന്യം ചിലയിടങ്ങളിൽ നിന്നും പൂർണ്ണമായും പിന്മാറാത്ത സാഹചര്യം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം. കൂടാതെ സംഘർഷസാധ്യത കണക്കിലെടുത്തു കൊണ്ടാണ് സൈനിക ബലവും വർദ്ധിപ്പിക്കുന്നത്. നിലവിൽ ലഡാക്ക് അതിർത്തികൾ 3 ഡിവിഷനുകളിലായി നാൽപതിനായിരത്തോളം ഇന്ത്യൻ സൈനികരാണ് ഉള്ളത്. ഇതിൽ നിന്നും ഒരു വിഭാഗത്തെ പിൻവലിക്കുകയും ശേഷം കൂടുതൽ സൈനികരെ എത്തിക്കുകയും ചെയ്യും.

അതിർത്തി പ്രദേശങ്ങളിൽ നിന്നും ചൈനീസ് സൈന്യം പൂർണമായും പിന്മാറിയതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാലിത് ശരിയല്ലെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ഡെപ്സാങ്, പാംഗോങ് തുടങ്ങിയ ഇടങ്ങളിൽ നിന്നും ചൈനീസ് സൈന്യം പിന്മാറിയിട്ടില്ല. കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ ഇന്ത്യൻ സൈന്യവും ചൈനീസ് സൈന്യവും തമ്മിൽ ജൂൺ 15 നാണ് സംഘർഷം ഉടലെടുത്തത്. തുടർന്ന് ഇന്ത്യയുടെ ഇരുപതോളം സൈനികർ വീരമൃത്യു വരിക്കുകയും ചൈനയുടെ നാൽപതിലധികം സൈനികർക്ക് ഗുരുതരമായി പരിക്കേൽക്കുകയോ കൊ-ല്ലപ്പെടുകയോ ചെയ്തിരുന്നു.

  ഷഹീൻ ബാഗ് സമരത്തിനിടെ സമരാനുകൂലികളുടെ കാമകേളികൾ ; വീഡിയോ ദൃശ്യങ്ങൾ പുറത്ത്

ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിൽ ആയവുവരുത്തുന്നതിനായി സൈനിക പ്രതിരോധ തലത്തിൽ ചർച്ചകൾ നടന്നിരുന്നു. ഇന്ത്യയ്ക്ക് നേരെയുള്ള ചൈനയുടെ കടന്നുകയറ്റത്തിനെതിരെ ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കിയിരുന്നു. ശേഷം ലഡാക് മേഖലയിൽ പ്രധാനമന്ത്രി സന്ദർശനം നടത്തിയതിനെ തുടർന്ന് ചർച്ചയ്ക്ക് തയ്യാറായി ചൈനയും രംഗത്തെത്തിയിരുന്നു.

Latest news
POPPULAR NEWS