ഡൽഹി: ഇന്ത്യ ചൈന അതിർത്തി പ്രശ്നത്തിൽ നിർണ്ണായക പ്രതികരണവുമായി കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ. നയതന്ത സൈനിക തലത്തിൽ വേണ്ട രീതിയിലുള്ള ചർച്ചകൾ നടന്നു വരികയാണെന്നും ഇന്ത്യയ്ക്ക് ഇക്കാര്യത്തിൽ മറ്റു രാജ്യങ്ങളുടെ ഇടപെടൽ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയും ചൈനയും തമ്മിലുള്ള വിഷയത്തിൽ മധ്യസ്ഥത വഹിക്കാമെന്നുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചോദ്യത്തിന് മറുപടി നൽകുക ആയിരുന്നു അമിത് ഷാ.
രാജ്യം ഭരിക്കുന്നത് ശക്തനായ ഒരു ഭരണാധികാരിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അതിർത്തി പ്രദേശങ്ങളിൽ സുരക്ഷിതമാണെന്നും അമിത് ഷാ പറഞ്ഞു. അതിർത്തിയുടെ സുരക്ഷയ്ക്ക് നരേന്ദ്ര മോദി സർക്കാർ പ്രതിജ്ഞബദ്ധമാണെന്നും യാതൊരു തരത്തിലുമുള്ള ദോഷങ്ങൾ അതിർത്തിയിൽ ഉണ്ടാകാൻ അനുവദിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സുരക്ഷയും പരമാധികാരവും ലംഘിക്കുന്നതിനായി ആരെയും അനുവദിക്കുകയില്ലെന്നും തർക്ക പരിഹാരത്തിനായി മറ്റു രാജ്യങ്ങളുടെ ഇടപെടൽ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും അമിത് ഷാ നിലപാട് വ്യക്തമാക്കി.