ഇന്ത്യ ചൈന അതിർത്തി സംഘർഷം ഗുരുതരമായ വിഷയമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

ഇന്ത്യ ചൈന അതിർത്തി സംഘർഷം അതീവ ഗുരുതരമായ കാര്യമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. പാർലമെന്റിന്റെ പൊതുസഭയിലെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഘർഷം നടക്കുന്ന കിഴക്കൻ ലഡാക്കിൽ നിന്നും ഇന്ത്യയും ചൈനയും സൈന്യത്തെ പിൻവലിക്കുന്നതിന് തീരുമാനമെടുത്തതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

  കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാൽ വൈറസ് വ്യാപനം തടയാമെന്ന് ലോകാരോഗ്യസംഘടന

സൈനിക തലത്തിലും വിദേശകാര്യതലത്തിലും ഇതിനായി ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സൈന്യത്തെ പിൻവലിക്കാനുള്ള നടപടികൾ ആരംഭിച്ചത്. ഇന്ത്യ ചൈന അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിൽ ഇന്ത്യയുടെ 20 സൈനികർ വീരമൃത്യു വരിച്ചിരുന്നു. കൂടാതെ ചൈനയുടെ നാല്പതിലധികം സൈനികർ കൊ-ല്ലപ്പെടുകയോ ഗുരുതര പരിക്ക് സംഭവിക്കുകയോ ചെയ്തിരുന്നു.

Latest news
POPPULAR NEWS