ഡൽഹി: ഇന്ത്യ ചൈന അതിർത്തിയിൽ കര വ്യോമ സേനകൾ സൈനിക വിന്യാസം നടത്തിയതിനു പിന്നാലെ നാവികസേനയും കടൽയുദ്ധത്തിനായി ഒരുക്കങ്ങൾ പൂർത്തിയാക്കുന്നു. ഇത് സംബന്ധിച്ച് സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്, കരസേന മേധാവി ജനറൽ എം എം നരവനെ, നാവികസേന മേധാവി അഡ്മിറൽ കരംബീർ സിംഗ്, വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ ആർ കെ എസ് ബധുരിയ തുടങ്ങിയവരുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്നലെ കൂടിക്കാഴ്ച നടത്തി. സമുദ്രസേനയ്ക്ക് സമുദ്രതിർത്തിൽ ഉയരുന്ന ഭീ-ഷണികളെ കുറിച്ച് നിർദേശം നൽകി.
മൂന്നു യുദ്ധക്കപ്പൽ ഇന്തോനേഷ്യയ്ക്ക് സമീപത്തായി പസഫിക് മേഖലയിൽ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ചൈന അതിർത്തിയിൽ ലേ, ലഡാക്ക് ഹിമാചൽ പ്രദേശ് തുടങ്ങിയ സ്ഥലങ്ങളിലേക്കും കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. അവർക്ക് വേണ്ടുന്ന ആയുധ സന്നാഹങ്ങളും എത്തിച്ചു നൽകിയിട്ടുണ്ട്. അതിർത്തിയിൽ സൈനികർ തോക്കോ സ്ഫോ-ടക വസ്തുക്കളോ ഉപയോഗിക്കില്ലെന്നുള്ള 1996, 2005 വർഷങ്ങളിൽ ചൈനയുമായി ഉണ്ടാക്കിയ കരാറുകളിൽ നിന്നും ഇന്ത്യ പിന്മാറുകയും ചെയ്തിട്ടുണ്ട്. ആവശ്യമായി വന്നാൽ സൈന്യത്തിന് ഏത് ആയുധവും പ്രയോഗിക്കാനുള്ള സ്വാതന്ത്ര്യവും നൽകിയിട്ടുണ്ട്. ഹിമാചലിലേക്ക് 50000 ബി എസ് എഫ് സൈനികരെ അയയ്ക്കുകയും ലേയിൽ ഐ ടി ബി പിയുടെ 2000 സൈനികരെയും പുതിയതായി വിന്യസിച്ചിട്ടുണ്ട്.