ഇന്ത്യ ചൈന സംഘർഷം: പ്രതിരോധ പങ്കാളിത്തം ശക്തിപ്പെടുത്താൻ കേന്ദ്ര പ്രതിരോധമന്ത്രി റഷ്യയിലേക്ക്

മൂന്നു ദിവസത്തെ റഷ്യൻ സന്ദർശനത്തിനായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് റഷ്യയിലേക്ക് തിരിച്ചു. റഷ്യയുമായുള്ള പ്രതിരോധ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് കരുതുന്നത്. മോസ്കോയിലെ റെഡ് സ്ക്വയറിൽ വെച്ച് നടക്കുന്ന ഗ്രാൻഡ് വിക്ടറി ഡേ പരേഡിലും അദ്ദേഹം പങ്കെടുക്കും. റഷ്യയിൽ നിന്നും ഇന്ത്യ വാങ്ങാൻ ഉദ്ദേശിച്ചിരുന്ന എസ് 400 മിസൈലിന്റെ പ്രതിരോധ സംവിധാനത്തെ കുറിച്ചും റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിനോട് അദ്ദേഹം സംസാരിക്കും.

  ഉത്തർപ്രദേശ് സർക്കാർ തൊഴിലാളികൾക്ക് കൊടുത്ത വാക്ക് പാലിച്ചു ആദ്യഘട്ട സാമ്പത്തിക സഹായം നൽകി

കൂടാതെ സുഖോയ് എസ് യു 30 എം കെ ഐ, മിഗ്‌ 29 എയർ ഫൈറ്റർ ജെറ്റ്കൾ തുടങ്ങിയവയും റഷ്യയിൽ നിന്നും വാങ്ങാൻ ഇന്ത്യയ്ക്ക് ഉദ്ദേശമുണ്ട്. കഴിഞ്ഞ ദിവസം ഇന്ത്യ ചൈന അതിർത്തിയിൽ ഉണ്ടായ ആക്രമണത്തെ കുറിച്ചും റഷ്യൻ പ്രസിഡന്റുമായി രാജ്നാഥ് സിങ് ചർച്ച ചെയ്യും

Latest news
POPPULAR NEWS