ഇന്ത്യ പഴയ ഇന്ത്യയല്ല ; അതിർത്തിയിൽ ചൈനയെ നേരിട്ട നടപടിയെ പുകഴ്ത്തി വിദേശനയതന്ത്രജ്ഞർ

ഡൽഹി: ഇന്ത്യ ചൈന അതിർത്തി വിഷയം ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യ കൈകൊണ്ട നിലപാടിനെ പ്രകീർത്തിച്ചുകൊണ്ട് വിദേശ നയതന്ത്ര പ്രതിനിധികൾ. കോവിഡ് മഹാമാരിയെ നേരിടുന്ന പ്രവർത്തനങ്ങൾക്കിടയിലും ഇന്ത്യ ചൈന അതിർത്തിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ ചൈനയെ നേരിടുന്നത് കരുത്തുറ്റ രാജ്യമെന്ന പ്രതിച്ഛായ ലോകങ്ങൾക്ക് മുന്നിൽ ഇന്ത്യ ഉണ്ടാക്കുന്നുവെന്നുള്ള പാടമാണ് വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ചുള്ള കാര്യം നയതന്ത്ര ഉദ്യോഗസ്ഥർ പറഞ്ഞതായി സൺഡേ ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

ഇതുവരെ അധികമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന പാകിസ്ഥാനുമായി ഇന്ത്യ മാത്രമേ നേരിട്ടിരുന്നുവുള്ളു. എന്നാൽ അതിശക്തരായ ചൈനയ്ക്കെതിരെ ശക്തമായ രീതിയിലുള്ള ഇന്ത്യയുടെ ചെറുത്തുനിൽപ്പ് തങ്ങളുടെ സൈനിക ശേഷിയും നയതന്ത്രജ്ഞത യും തെളിയിച്ചിരിക്കുകയാണെന്നും വിവിധ വിദേശ പ്രതിനിധികൾ വ്യക്തമാക്കി. ഗാൽവൻ താഴ്വരയിൽ ഇരു രാജ്യങ്ങളും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് ഇരുപതോളം ഇന്ത്യൻ സൈനികൻ വീരമൃത്യു വരിച്ച സംഭവത്തിന് ശേഷം സംഘർഷം ഏത് വിധേനയും ഒഴിവാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നാണ് വിദേശ നയതന്ത്ര പ്രതിനിധികൾ അവരവരുടെ രാജ്യങ്ങളെ അറിയിച്ചിരിക്കുന്നത്. എന്നാൽ പിന്നെയും ചൈന നടത്തുന്ന ഓരോ നീക്കങ്ങൾക്കും ശക്തമായ തിരിച്ചടി നൽകാനുള്ള ഇന്ത്യയുടെ തീരുമാനം തങ്ങളെ അത്ഭുതപ്പെടുത്തുന്നുന്നും അവർ വ്യക്തമാക്കി.
MODI LADAK 32
ജൂണിൽ പ്രശ്നങ്ങൾ അവസാനിച്ചില്ലങ്കിൽ ഇന്ത്യ പിന്നോട്ട് ചുവട് വെക്കേണ്ടി വരുമെന്നാണ് വിദേശ രഹസ്യാന്വേഷണ ഏജൻസികളും കരുതിയിരുന്നത്. എന്നാൽ ഇവിടെ യഥാർഥത്തിൽ നടന്നത് മറിച്ച് ആയിരുന്നുവെന്നും പ്രതിനിധികൾ വ്യക്തമാക്കുന്നു. ഏഷ്യയെ ചൈന തങ്ങളുടെ അധീനതയിലുള്ള പ്രദേശം ആക്കാനുള്ള ചൈനീസ് നീക്കത്തിനാണ് ഇന്ത്യ തടയിട്ടു കൊണ്ടിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ചൈനയെ ഇത്തരത്തിൽ നേരിട്ട് കൊണ്ടുള്ള ഇന്ത്യയുടെ നിലപാടിൽ രാജ്യത്തിന് ഏറെ സ്വീകാര്യത വർദ്ധിച്ചുവെന്നും നയതന്ത്ര പ്രതിനിധികൾ വ്യക്തമാക്കുന്നു. ഇന്ത്യയിൽ ചൈനീസ് നിർമ്മിതിയിൽ ഉള്ള മൊബൈൽ ആപ്ലിക്കേഷനുകൾക്ക് നിരോധനം ഏർപ്പെടുത്തിയത് ചൈനയ്ക്ക് വലിയ രീതിയിലുള്ള സാമ്പത്തിക തിരിച്ചടി ഉണ്ടാകില്ലങ്കിലും അവരുടെ അഹങ്കാരത്തിനുള്ള തിരിച്ചടിയാണ് ഇതെന്നാണ് യൂറോപ്യൻ രാജ്യത്തുനിന്നുള്ള പ്രതിരോധ അറ്റാഷെ വ്യക്തമാക്കി. വരും ഘട്ടങ്ങളിൽ സമാനമായ രീതിയിലുള്ള നടപടി മറ്റു രാജ്യങ്ങളും സ്വീകരിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

Also Read  കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ കോവിഡ് രോഗോമുക്തനായി