ഇന്ത്യ വൻ സാമ്പത്തിക കുതിപ്പിലേക്ക്: ലോകരാജ്യങ്ങളെ പിന്തള്ളി അഞ്ചാം സ്ഥാനത്തേക്ക് കുതിക്കുന്നു

ന്യൂഡൽഹി: ഇന്ത്യ ബ്രിട്ടനേയും ഫ്രാൻസിനെയും പിന്തള്ളിക്കൊണ്ട് ലോക രാഷ്ട്രത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറിയതായി റിപ്പോർട്ട്‌. അമേരിക്കയിയിലെ വേൾഡ് പോപ്പുലേഷൻ റിവ്യൂവിന്റെ അടിസ്ഥാനത്തിൽ നടത്തിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇന്ത്യയുടെ സാമ്പത്തിക മേഖലയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഈ കുതിപ്പിന് കാരണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ബ്രിട്ടന് 2.83 ലക്ഷം കോടി യു എസ് ഡോളറും, ഫ്രാൻസിന് 2.71 ലക്ഷം കോടി യു എസ് ഡോളറും, എന്നാൽ ഇന്ത്യയുടേത് 2.94 ലക്ഷം കോടി യു എസ് ഡോളറുമാണ് 2019 കണക്കു പ്രകാരമുള്ള ജി.ഡി.പി. ഇപ്പോൾ ജപ്പാനെയും ജർമനിയെയും പിന്തള്ളികൊണ്ട് ഇന്ത്യ 10.51 ലക്ഷം കോടി യു എസ് ഡോളറിലേക്ക് കുതിച്ചുയർന്നിരിക്കുകയാണ്. എന്നാൽ ഇന്ത്യയുടെ ജി ഡി പി ഉയർച്ചയിൽ ഇടിവുകളും സംഭവിച്ചേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. നിലവിലുള്ള 7.5 ശതമാനത്തിൽ നിന്നും അത് 5 ശതമാനത്തിലേക്ക് ആയേക്കാമെന്നും പറയുന്നു.

Also Read  മോദി തരംഗം അവസാനിച്ചിട്ടില്ല ; ഗുജറാത്തിലും ഹിമാചലിലും ബിജെപി മുന്നേറ്റം