ഇന്ത്യ സിനിമയിൽ ആദ്യമായി ലെസ്ബിയൻ ക്രൈം ആക്ഷൻ സിനിമ ഇറക്കാൻ രാംഗോപാല വർമ്മ

ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ഒരുപാട് മാറ്റങ്ങൾ കൊണ്ട് വന്ന സിനിമകളാണ് കഴിഞ്ഞ വർഷങ്ങളിൽ ഇറങ്ങിയത്. വിത്യാസതമായ കഥകളും അനിമേഷനും മറ്റും ഇന്ത്യൻ സിനിമയ്ക്ക് അത്ഭുതമായിരുന്നു എന്നാൽ ഇതിൽ നിന്നും എല്ലാം വേറിട്ടൊരു പരീക്ഷണം നടത്തുകയാണ് ഹിറ്റ്‌ ഡയറക്ടർ രാം ഗോപാല വർമ്മ. ലെസ്ബിൻ ക്രൈം ആക്ഷൻ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

അണിയറയിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഒഡിഷ താരം അപ്സര റാണിയും നൈന ഗാംഗുലിയുമാണ് ലെസ്ബിയൻ വേഷത്തിൽ എത്തുന്നത്. അപ്സര നായികയായി എത്തുന്ന ത്രില്ലെർ എന്ന സിനിമയുടെ ട്രെയ്ലർ കഴിഞ്ഞ ആഴ്ച പുറത്ത്‌വന്നിരുന്നു. ലൈംഗികതയ്ക്ക് മുൻ‌തൂക്കം നൽകുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ വിവാദമായി മാറിയിരുന്നു. ഒടിടി പ്ലാറ്റഫോം വഴിയാണ് ഇ ചിത്രവും റിലീസിന് ഒരുങ്ങുന്നത്.

പുതിയതായി അണിയറയിൽ ഒരുങ്ങുന്ന ഡൈഞ്ചറസ് എന്ന ചിത്രത്തിൽ അപ്സര റാണിയും നൈനയും ഇഴകി ചേർന്ന് നിൽക്കുന്ന പോസ്റ്റർ പങ്കുവെച്ചാണ് പുതിയ സിനിമയുടെ പ്രഖ്യാപനം രാം ഗോപാല വർമ്മ നടത്തിയത്. തന്റെ സിനിമ ജീവിതത്തിൽ ഏറ്റവും ആവേശമുള്ള ചിത്രമെന്നും അദ്ദേഹം പോസ്റ്റിന് ഒപ്പം എഴുതിയിരുന്നു. ആളുകളെ കൊന്ന് തള്ളുന്ന അപകടകാരികളായ ലെസ്ബിയൻസിന്റെ കഥയാണ് ചിത്രം പറയുന്നതെന്നും ചില സൂചനകളുണ്ട്.