ഇന്ധന നികുതി കേന്ദ്രസർക്കാർ കുറയ്ക്കട്ടെ കേരളം നികുതി കുറയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് തോമസ് ഐസക്ക്

ഇന്ധന വിലവർധനവിനിടെ നികുതി കുറക്കില്ലെന്ന തീരുമാനവുമായി സംസ്ഥാന സർക്കാർ. തൽക്കാലം നികുതി കുറക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. തുടർച്ചായി പതിനാലാം ദിവസവും ഇന്ധന വില വർധിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. കേന്ദ്രസർക്കാരാണ് നികുതി കുറക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് പെട്രോള്‍ ലീറ്ററിന് 56 പൈസയും ഡീസലിന് 58 പൈസയും വർധിച്ചു. തുടർച്ചയായ പതിനാല് ദിവസംകൊണ്ട് ഡീസലിന് ലീറ്ററിന് ഏഴുരൂപ 86 പൈസയും പെട്രോളിന് ഏഴുരൂപ 65 പൈസയും വര്‍ധിച്ചു. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 79.14 രൂപയും ഡീസലിന് 73.63 രൂപയുമായി. കേന്ദ്രസർക്കാർ 13 രുപയോളവും, കേരളസർക്കാർ 30 രൂപയോളവുംനികുതി ചുമത്തുന്നുണ്ട്.

  നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണി ; പരസ്യ കമ്പനി ഉടമയെ ഹണിട്രാപ്പിൽ കുടുക്കി 80 ലക്ഷം രൂപ തട്ടിയ യൂട്യൂബർ അറസ്റ്റിൽ

Latest news
POPPULAR NEWS