ഇന്ന് രാവിലെ ടിക്കറ്റെടുത്ത സദാനന്ദൻ വൈകിട്ട് കോടീശ്വരൻ ; ക്രിസ്തുമസ് ബംബർ കോട്ടയം അയ്‌മനം സ്വദേശിക്ക്

കോട്ടയം : ക്രിസ്തുമസ് പുതുവത്സര ബംബർ കോട്ടയം സ്വദേശി സദാനന്ദന്. ഒന്നാം സമ്മാനമായ പന്ത്രണ്ട് കോടി രൂപ പെയിന്റിംഗ് തൊഴിലാളിയായ സദാനന്ദന് ലഭിക്കും. കോട്ടയം അയ്‌മനം സ്വദേശിയാണ് സദാനന്ദൻ. ഇന്ന് രാവിലെ വാങ്ങിയ XG 218582 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

  കോടതിയിൽ വിശ്വാസമില്ല ; നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾ നിർത്തിവെച്ചു

കോട്ടയം നഗരത്തിൽ പ്രവർത്തിക്കുന്ന ബെൻസ് ലോട്ടറി ഏജൻസിയാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്. അവിചാരിതമായാണ് ലോട്ടറി ടിക്കറ്റ് എടുത്തതെന്നും. അടിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും സദാനന്ദൻ പറയുന്നു. പെയിന്റിംഗ് തൊഴിലാളിയായ സദാനന്ദൻ കോവിഡ് മൂലം ജോലിയില്ലാതെ ബുദ്ധിമുട്ടുന്നതിനിടയിലാണ് ഭാഗ്യദേവത കനിഞ്ഞത്.

Latest news
POPPULAR NEWS