ഇന്ന് വിവാഹം നടക്കാനിരുന്ന 22 കാരിയായ വധു തൂങ്ങിമ-രിച്ച നിലയിൽ: സുഹൃത്തുക്കളുമായി പുലർച്ചെവരെ ഫോണിൽ സംസാരിച്ചിരുന്നതായി ബന്ധുക്കൾ

ഇന്ന് വിവാഹം നടക്കാനിരുന്ന വധുവിനെ തൂങ്ങി മ-രിച്ചനിലയിൽ കണ്ടെത്തി. പറപ്പൂക്കാവ് തെക്കൂട്ടയിൽ അശോകന്റെ മകൾ അനുഷയെയാണ് (22) പുലർച്ചെ വീടിനുള്ളിൽ കിടപ്പുമുറിയിൽ തൂങ്ങിമ-രിച്ച നിലയിൽ കണ്ടെത്തിയത്. ഇയ്യാൽ സ്വദേശിയായ യുവാവുമായി ഇന്ന് വിവാഹം നടക്കാനിരിക്കുകയാണ് ഇത്തരമൊരു ദാരുണ സംഭവമുണ്ടായത്. വിവാഹാവശ്യത്തിന് വേണ്ടി കഴിഞ്ഞ ദിവസം സ്വർണ്ണം വാങ്ങുകയും അടുത്തുള്ളവരെ അത് കാണിക്കുകയും ചെയ്തിരുന്നു. കൂടാതെ പുലർച്ചെവരെ കൂട്ടുകാരുമായി ഫോണിൽ സംസാരിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നുണ്ട്. എന്നാൽ രാവിലെ കിടപ്പുമുറിയിൽ തൂങ്ങിമ-രിച്ച നിലയിലായിരുന്നു വീട്ടുകാർ അനുഷയെ കാണുന്നത്.

  ഭർത്താവിന്റെ വാടക വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

കുന്നംകുളം സബ് ഇൻസ്പെക്ടർ ഇ ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. കോവിഡ് പരിശോധന പൂർത്തിയാക്കിയ ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകും. മാതാവ് ഷീല, അതുല്യ സഹോദരിയാണ്.

Latest news
POPPULAR NEWS