ഇപ്പൊ എന്തിനാ ഇവിടിത്ര ബഹളം എന്ന് ചോദിച്ചാൽ അവനവന്റെ തോൽവി മറച്ചു വെച്ച് അടുത്തവന്റെ തോൽവിയെ പരിഹസിക്കുന്നതിന്റെയൊരു ചൊറി സുഖം; ശങ്കു ടി ദാസ് എഴുതുന്നു…

ഡൽഹിയിൽ ആം ആദ്മി പാർട്ടി ജയിച്ചതിൽ ശരിക്കും കേരളത്തിൽ സന്തോഷിക്കാൻ അധികമാരുമില്ല. കാരണം ആം ആദ്മി പാർട്ടിക്കാർ കുറവാണ്. പിന്നെ ഒരുകൂട്ടം ആളുകൾ ഉണ്ട് അവരുടെ തോൽവിയെ മറച്ചുവെച്ചുകൊണ്ട് മറ്റുള്ളവരെ പരിഹസിക്കുക, അതാണ് ഇപ്പോൾ നടക്കുന്നത്. ആ റോൾ ശരിക്കും കേരളത്തിൽ നന്നായി ചെയ്യുന്നത് രണ്ട് കൂട്ടരാണ്. ഒന്നു കോൺഗ്രസും, രണ്ട് സിപിഎമ്മും. ശരിക്കും എല്ലാവരും നിരാശയിലാണ്. എന്നിട്ടും എല്ലാവരും ആവേശത്തിലാണ്. എന്തൊരു മടുപ്പൻ നാടകമാണിത്.

ശങ്കു ടി ദാസ് എഴുതുന്നു…

സത്യത്തിൽ ഇന്നത്തെ ഡൽഹി റിസൾട്ടിൽ കേരളത്തിലെ ഒരു പാർട്ടിക്കാർക്കും സന്തോഷിക്കാനൊന്നുമില്ല.

ഭരണം പിടിക്കാൻ ആവാതെ പോയ ബിജെപിക്കാർക്ക് സന്തോഷിക്കാനില്ല.
0 സീറ്റ് നേടിയ കോൺഗ്രസ്സിന് സന്തോഷിക്കാനില്ല.
0.01% വോട്ട് മാത്രം വാങ്ങി നോട്ടയുടെ പോലും പിന്നിലായ സിപിഎമ്മിന് സന്തോഷിക്കാനില്ല.
മത്സരിക്കാൻ സ്ഥാനാർത്ഥികളെ പോലും നിർത്താനില്ലാത്ത മറ്റു പാർട്ടികൾക്കൊന്നും സന്തോഷിക്കാനില്ല.

Also Read  മലബാർ കലാ-പം സംഘികൾ മാത്രമല്ല കേരള പോലീസും മതകലാ-പമായാണ് കാണുന്നതെന്ന് അഡ്വ തുഷാർ നിർമ്മൽ

സന്തോഷിക്കാൻ ആർക്കെങ്കിലും അർഹതയുണ്ടെങ്കിൽ അത് ആപ്പുകാർക്കാണ്.
കേരളത്തിൽ ആണെങ്കിൽ ആപ്പുകാരുമില്ല.

പിന്നെ ഇപ്പൊ എന്തിനാ ഇവിടിത്ര ബഹളം എന്ന് ചോദിച്ചാൽ അവനവന്റെ തോൽവി മറച്ചു വെച്ച് അടുത്തവന്റെ തോൽവിയെ പരിഹസിക്കുന്നതിന്റെയൊരു ചൊറി സുഖം.
അത്രയേയുള്ളൂ.
ശരിക്കും എല്ലാരും നിരാശയിലാണ്.
എന്നിട്ടും എല്ലാവരും ആവേശത്തിലുമാണ്.

എന്തൊരു മടുപ്പൻ നാടകമാണ്!

സത്യത്തിൽ ഇന്നത്തെ ഡൽഹി റിസൾട്ടിൽ കേരളത്തിലെ ഒരു പാർട്ടിക്കാർക്കും സന്തോഷിക്കാനൊന്നുമില്ല.ഭരണം പിടിക്കാൻ ആവാതെ പോയ…

Sanku T Das यांनी वर पोस्ट केले मंगळवार, ११ फेब्रुवारी, २०२०