ഇപ്പോൾ ആവിശ്യം പ്രതിരോധം ; ബീയർ നിർമ്മാണം നിർത്തിവെച്ച് പകരം പെട്രോൾ ബോംബ് നിർമ്മാണം ആരംഭിച്ച് യുക്രൈനിലെ ബിയർ കമ്പനി

റഷ്യൻ ആക്രമണം ശക്തമായതോടെ ബീയർ നിർമ്മാണം നിർത്തിവെച്ച് പകരം പെട്രോൾ ബോംബ് നിർമ്മാണം ആരംഭിച്ചിരിക്കുകയാണ് യുക്രൈനിലെ ഒരു ബിയർ കമ്പനി. ബിയർ നിറയ്ക്കുന്ന ബോട്ടിലുകൾ ഉപയോഗിച്ചാണ് പെട്രോൾ ബോംബ് നിർമ്മിക്കുന്നത്. യുക്രൈൻ നഗരമായ ലിവ്‌ ൽ പ്രവർത്തിക്കുന്ന പ്രവ്ദ എന്ന ബീയർ കമ്പനിയാണ് ബോംബ് നിർമ്മാണത്തിലേക്ക് കടന്നത്.

യുക്രൈനിലെ സാധാരണ ജനങ്ങൾക്ക് റഷ്യൻ സേനയെ നേരിടാൻ പെട്രോൾ ബോംബുകൾ സഹായിക്കുമെന്ന് കമ്പനി പറയുന്നു. യുദ്ധമായതിനാൽ ആരും ബീയർ കഴിക്കില്ല ഇപ്പോൾ ആവിശ്യം പ്രതിരോധമാണ് അതിനാൽ ബിയർ നിർമാണം താൽക്കാലികമായി നിർത്തി വെയ്ക്കുകയാണെന്നും പകരം ബോംബ് നിർമിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി.

  അമേരിക്ക ഇന്ത്യയ്ക്ക് വെന്റിലേറ്റർ നൽകുന്നത് വൻതുകയീടാക്കിയെന്നുള്ള വ്യാജപ്രചരണം പൊളിച്ചുകൊണ്ട് അമേരിക്ക രംഗത്ത്

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ പേരിനൊപ്പം മോശം പദം കൂടി ചേർത്ത് ബോട്ടിലിൽ ആലേഖനം ചെയ്ത ശേഷമാണ് ബോംബ് നിർമ്മാണം. പുടിൻ ഹൂലിയോ എന്നാണ് പെട്രോൾ ബോംബിന്റെ പുറത്ത് ആലേഖനം ചെയ്തിട്ടുള്ളത്. അതേസമയം പെട്രോൾ ബോംബ് നിർമ്മിക്കാനുള്ള നിർദേശം യുക്രൈൻ സിവിൽ അധികാരികൾ പൊതുജനങ്ങൾക്ക് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ബീയർ കമ്പനി ഈ ദൗത്യം ഏറ്റെടുത്തത്.

Latest news
POPPULAR NEWS