ഡബ്ല്യൂസിസിക്കെതിരെ രൂക്ഷ വിമർശനവുമായി ചലച്ചിത്രതാരം മംമ്ത മോഹൻദാസ് രംഗത്ത്. സിനിമയിലെ സ്ത്രീകളുടെ കൂട്ടയ്മയായ ഡബ്ല്യൂസിസി യിൽ ഇരയുടെ പേര് പറഞ്ഞ് നേട്ടം കൊയ്യുന്നവർ ഉണ്ടെന്നും ഇരയാകാൻ നിന്ന് കൊടുത്തതിന് ശേഷം പരസ്യമായി സഹായം തേടി രംഗത്ത് വരുന്നത് ശരിയല്ലെന്നും മംമ്ത മോഹൻദാസ് പറഞ്ഞു.
അവരവരുടെ നിലനിൽപ്പിന് വേണ്ടിയല്ലാതെ ഇരകൾക്ക് വേണ്ടി നിൽക്കുകയാണെങ്കിൽ ഡബ്ല്യൂസിസിക്ക് ഒരു മാറ്റം കൊണ്ടുവരാൻ സാധിക്കുമെന്നും മംമ്ത മോഹൻദാസ് പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് രണ്ട് വശങ്ങൾ ഉണ്ടെന്നും എന്തെങ്കിലും മോശമായി നടന്നിട്ടുണ്ടെങ്കിൽ രണ്ട് വശത്തുള്ളവരും കാരണക്കാരണെന്നും മംമ്ത മോഹൻദാസ് പറഞ്ഞു.
പ്രൊഫഷണലായി ഇടപെടേണ്ട സാഹചര്യങ്ങളിൽ വ്യക്തിപരമായി ഇടപെടുമ്പോഴാണ് ചൂഷണം നടക്കുന്നതെന്നും. പരാതി പറയാനുള്ള ബുദ്ധി ഉണ്ടെങ്കിൽ കാര്യങ്ങൾ നേരത്തെ തിരിച്ചറിയാനുള്ള ബുദ്ധിയും കഴിവും സ്ത്രീകൾക്കുണ്ടെന്ന് മംമ്ത മോഹൻദാസ് പറഞ്ഞു.