ഇരയായ സ്ത്രീയെക്കൊണ്ട് ഓരോന്ന് ചെയ്യിപ്പിച്ചത് കെ ബി ഗണേഷ് കുമാറാണെന്ന് മനോജ് കുമാർ

സോളാർ കേസുമായി ബന്ധപെട്ടു പുതിയ ഒരു വിവാദത്തിനു വഴിവെച്ചിരിക്കുകയാണ് കേരള കോൺഗ്രസ്സ് (B) മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സി മനോജ്‌ കുമാർ. സോളാർ കേസിലെ ഇരയായ സ്ത്രീയെക്കൊണ്ട് ഓരോന്ന് പറയിപ്പിക്കുകയും എഴുതിപ്പിക്കുകയും ചെയ്തത് കെ ബി ഗണേഷ് കുമാറും അദ്ദേഹത്തിന്റെ പി എ യുമാണ് എന്നാണ് മനോജ്‌കുമാർ വെളിപ്പെടുത്തിയത്. പത്തനാപുരത്ത് നടന്ന ഇലക്ഷൻ പ്രചാരണത്തിന്റെ ഭാഗമായി നടന്ന പ്രസംഗത്തിലാണ് ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.

ഇനിയെങ്കിലും ഇതൊക്കെ പറഞ്ഞില്ലെങ്കിൽ ദൈവം തന്നോട് പൊറുക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. സോളാർ വിഷയം വന്ന സമയത്ത് താനാണ് മുഖ്യ പ്രതി എന്നറിഞ്ഞ ഗണേഷ്‌കുമാർ രക്ഷിക്കണം എന്ന അഭ്യർത്ഥനയുമായി തന്റെ അടുക്കൽ വന്നിരുന്നു. പിന്നീടാണ് ഈശ്വരൻ പോലും പൊറുക്കാത്ത തരത്തിൽ ആ സ്ത്രീയെക്കൊണ്ട് ഓരോന്ന് ചെയ്യിപ്പിച്ചത്… മനോജ്‌കുമാർ പറഞ്ഞു. ഈയടുത്താണ് മനോജ്‌കുമാർ കോൺഗ്രസ്‌ (B)വിട്ട് കേരള കോൺഗ്രസ്സിൽ ചേർന്നത്. ഗണേഷ്കുമാറിന്റെയും പിതാവ് ബാലകൃഷ്ണപിള്ളയുടെയും വിശ്വസ്തനായിരുന്നു മനോജ്‌ കുമാർ.

Also Read  ആർ എസ് എസ് എസ് മായി സുകുമാരന് അടുത്ത ബന്ധം ചിത്രങ്ങൾ പങ്കുവെച്ചു സന്ദീപ് വാര്യർ