ഇരയെണെന്ന് കരുതി സ്വന്തം ശരീരം വിഴുങ്ങുന്ന പാമ്പ് ; ചിത്രങ്ങൾ വൈറൽ

പാമ്പുകളെ തന്നെ ആഹാരമാക്കുന്ന നിരവധിയിനം പാമ്പുകൾ പ്രകൃതിയിലുണ്ട്. എന്നാൽ സ്വന്തം ശരീരം തന്നെ ഇരയാണെന്ന് കരുതി ഭക്ഷിക്കാൻ ശ്രമിച്ച പാമ്പിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുകയാണ്. വാലിന്റെ അറ്റം മുതൽ ശരീരത്തിന്റെ പകുതിഭാഗം വരെ ഉള്ളിലാക്കിയ പാമ്പിന്റെ ദൃശ്യങ്ങളാണ് കാണുന്നത്. ഇത് കണ്ട് സമീപപ്രദേശത്ത് ഉണ്ടായിരുന്നവരുടെ സമയോചിതമായ ഇടപെടലിലൂടെയാണ് പാമ്പിന് രക്ഷയേകിയത്. ഉത്തരത്തിൽ പാമ്പിന്റെ ശരീരഭാഗം അതേ പാമ്പിന്റെ തന്നെ ഉള്ളിൽ കുറെ നേരം കഴിയുമ്പോൾ ദഹന രസത്തിന്റെ പ്രവർത്തനത്തിലൂടെ പതുക്കെ പാമ്പിനെ ജീവൻ അപകടത്തിലാവുകയും ചെയ്യും.

Also Read  സ്വർണ്ണക്കടത്ത് കേസിലെ പിടികിട്ടാപ്പുള്ളി ഫാസിലിന് യുഎഇയിൽ ആഡംബര വാഹന വർക്ക്ഷോപ്പ്, ജിംനേഷ്യം തുടങ്ങിയവയും, പ്രതിയെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെടും

പാമ്പിന്റെ വായിൽ നിന്ന് ദ്രവരൂപത്തിൽ എന്തോ പുരട്ടിയത് പോലെ കണ്ടതിനെ തുടർന്ന് അതിന്റെ വിഴുങ്ങിയ ശരീരഭാഗം പുറത്തേക്ക് ശർദിക്കുകയായിരുന്നു. ഇവിടെയാണ് പാമ്പ് ഒരു അപകടത്തിൽ നിന്നും മോചിതനായത്. ഇരയാണെന്നുള്ള തെറ്റിദ്ധാരണയിലാണ് തന്റെ ശരീരം ഭക്ഷിക്കാൻ ശ്രമിച്ചത്. എന്നാൽ കടുത്ത സമ്മർദ്ദത്തിൽപെടുമ്പോളാണ് പാമ്പ് സ്വന്തം ശരീരം വിഴുങ്ങുന്നതെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.