Sunday, December 3, 2023
-Advertisements-
KERALA NEWSഇരയെ വിവാഹം കഴിക്കാൻ ജാമ്യം ആവശ്യപ്പെട്ട വൈദികനോട് കോടതി ചോദിച്ചത് ഇരുവരുടെയും പ്രായം ; റോബിൻ...

ഇരയെ വിവാഹം കഴിക്കാൻ ജാമ്യം ആവശ്യപ്പെട്ട വൈദികനോട് കോടതി ചോദിച്ചത് ഇരുവരുടെയും പ്രായം ; റോബിൻ വടക്കാഞ്ചേരിയുടെ മോഹങ്ങൾക്ക് തടയിട്ട് കോടതി

chanakya news
-Advertisements-

ഡൽഹി : പെൺകുട്ടിയെ വിവാഹം കഴിക്കാനായി ജാമ്യം അനുവദിക്കണമെന്ന് ആവിശ്യപ്പെട്ട് കൊട്ടിയൂർ പീഡനകേസ് പ്രതി വൈദീകൻ റോബിൻ വടക്കുംചേരിയുടെ ഹർജി സുപ്രീം കോടതി തള്ളി. ഹർജിയിൽ ഇടപെടാനാകില്ലെന്നും ഹൈക്കോടതിയെ സംഗിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

-Advertisements-

അതേസമയം പീഡനത്തിന് ഇരയായ പെൺകുട്ടി റോബിൻ വടക്കുംചേരിയെ വിവാഹം കഴിക്കാൻ തയാറാണെന്നും പ്രതിക്ക് ജാമ്യം നൽകണമെന്നും ആവിശ്യപ്പെട്ട് നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ഈ ആവിശ്യവും അംഗീകരിക്കാൻ കോടതി തയ്യാറായില്ല. ഹർജിക്കാർക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.

ഹർജി പരിഗണിച്ചപ്പോൾ കോടതി പീഡനത്തിന് ഇരയായ പെൺകുട്ടിയുടെയും, പ്രതിയായ വൈദികന്റേയും പ്രായം എത്രയാണെന്ന് ചോദിക്കുകയും വൈദികന് 45 ഉം, ഇരയായ പെൺകുട്ടിക്ക് 25 ഉം ആണെന്ന് വൈദികന് വേണ്ടി ഹാജരായ അഭിഭാഷകൻ അറിയിച്ചു. ഇരുവരുടെയും പ്രായം അറിഞ്ഞതിന് ശേഷമാണ് ഹർജി തള്ളുകയും ഹൈക്കോടതിയെ സമീപിക്കാൻ ആവശ്യപ്പെടുകയും കോടതി ചെയ്തത്.

-Advertisements-