ഇറ്റലിയിൽ നിന്നുള്ള എയർഇന്ത്യ ജീവനക്കാർ തിരികെയെത്തി: ഇനി വീടുകളിൽ ഐസുലേഷനിലേക്ക്

ഡൽഹി: ഇറ്റലിയിൽ കുടുങ്ങിയവരെ രക്ഷിക്കാനായി പോയ എയർഇന്ത്യ വിമാനത്തിലെ ജീവനക്കാർ തിരികെയെത്തി. ഇനി എല്ലാവരും സ്വന്തം വീടുകളിൽ ഐസുലേഷനിൽ കഴിയും. എയർ ഇന്ത്യ കമ്പനിയുടെ നിർദേശമനുസരിച്ചാണ് ഇവർ ഐസുലേഷനിൽ കഴിയുന്നത്. 263 പേരെയും വഹിച്ചു കൊണ്ടുള്ള വിമാനം ഇന്ന് രാവിലെയാണ് ഡൽഹിയിൽ എത്തിയത്. സംഘത്തിൽ ഭൂരിഭാഗവും വിദ്യാർത്ഥികളാണ്. ഇവരെ തെർമൽ സ്ക്രീനിംഗ് നടത്തിയ ശേഷം ഇന്ത്യ ടിബറ്റ് ബോർഡർ പോലീസിന്റെ ചാവ്‌ല ക്വറൻറ്റർ കെട്ടിടത്തിലേക്ക് മാറ്റി.