ഇല്ലാത്തവന്റെ വേദന മനസിലാകും ; താനും ഭാര്യയും കൂടുതൽ സമയം ചിലവിടുന്നത് അതിന് വേണ്ടിയാണെന്ന് പാഷാണം ഷാജി

മലയാള സിനിമയിൽ മിമിക്രി രംഗത്ത് നിന്നും കടന്നുവന്ന താരമാണ് സാജു നവോദയ. കോമഡി വേഷങ്ങളിൽ കൂടിയാണ് താരം മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെട്ടത്. സിനിമയ്ക്ക് പുറമെ ബിഗ്‌ബോസ് റിയാലിറ്റി ഷോയിലും താരം പങ്കെടുത്തിട്ടുണ്ട്. മത്സരത്തിൽ നല്ല രീതിയിൽ മുന്നേറിയ പാഷാണം ഷാജി ബിഗ്‌ബോസ് വീട്ടിൽ വിജയിക്കുമെന്ന് കരുതിയ മത്സരാർത്ഥി കൂടിയാണ്. ഇപ്പോൾ താരം തന്റെ വിശേഷങ്ങളും പാഷാണം ഷാജി എന്ന പേര് ലഭിച്ചതിനെയും പറ്റിയും ഒരു പ്രമുഖ മാധ്യമത്തോട് പങ്കുവെയ്ക്കുകയാണ്.

ഇപ്പോൾ തന്നെ പാഷാണം ഷാജി എന്ന് വിളിച്ചാലെ തിരിഞ്ഞു നോക്കുകയുള്ളുവെന്നും സാജു എന്ന പേര് മറന്ന് പോയെന്നും അഥവാ ആരെങ്കിലും വിളിച്ചാൽ ഭാര്യ പറയുമ്പോളാണ് ആളുകൾ വിളിക്കുന്ന കാര്യം താൻ തിരിച്ചറിയുന്നതെന്നും താരം പറയുന്നു. എന്നാൽ സാജു എന്നതിന് പകരം പാഷാണമെന്ന് വിളിച്ചാൽ അപ്പോൾ തന്നെ തിരിഞ്ഞു നോക്കുമെന്നും ഇപ്പോൾ പാസ്‌പോർട്ടിൽ സാജു എന്ന പേര് മാറ്റി. പാഷാണമെന്നാക്കാൻ പറ്റുമോ എന്ന ആലോചനയിലാണെന്നും താരം പറയുന്നു.

സിനിമ സംഘടനായ അമ്മയുടെ മെമ്പർഷിപ്പിൽ പോലും പാഷാണം ഷാജിയെന്നാണ് പേര് ചേർത്തിരിക്കുന്നതെന്നും, ചിലർക്ക് ഷാജി എന്ന പേര് മാത്രമേ അറിയൂ അതിന് മുന്നിലുള്ള പാഷാണം ഓർമ കാണില്ലന്നും താരം പറയുന്നു. ഒരിക്കൽ താനും വൈഫും ആശുപത്രിയിൽ പോയപ്പോൾ ഒരാൾ വന്ന് പാതാളം ഷാജിയല്ലേ എന്ന് ചോദിച്ചിട്ടുണ്ടെന്നും താരം പറയുന്നു. തന്റെ ജീവിതത്തിൽ ആളുകൾ തിരിച്ചറിഞ്ഞതും നല്ല കാര്യങ്ങൾ സംഭവിച്ചതുമെല്ലാം ഇ പേര് കാരണമാണെന്നും താരം പറയുന്നു.

  പുറത്ത് മഴ അകത്ത് തണുപ്പ് ട്രെയിൻ യാത്രയ്ക്കിടയിൽ അർജുൻ തന്നെ കെട്ടിപിടിച്ചു ; അർജുൻ പ്രപ്പോസൽ ചെയ്തതിനെ കുറിച്ച് തുറന്ന് പറഞ്ഞ് ദുർഗ കൃഷ്ണ

ഓണം ആഘോഷിക്കുന്നത് തമിഴ് നാട്ടിലെ വീട്ടിലാണെന്നും താൻ ഉൾപ്പടെ പത്ത് മക്കളും വീട്ടിൽ എത്തി അച്ഛനും അമ്മയ്ക്കും ആഹാരം കഴിച്ച ശേഷമേ ഭാര്യമാരുടെ വീടുകളിലേക്ക് പോകാറുള്ളുവെന്നും താരം പറയുന്നു. അടുത്തകാലത്തായി വിശേഷ ദിവസങ്ങളിൽ വേറെ കുറച്ചുപേർ കൂടി കാണുമെന്നും താനും ഭാര്യയും ഇപ്പോൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടിയാണെന്നും ഷാജി പറയുന്നു. താൻ വളരെ കഷ്ടപ്പെട്ടാണ് വളർന്ന് വന്നതെന്നും അതിനാൽ ഇല്ലാത്തവന്റെ വേദന തനിക്ക് മനസിലാകും വിവാഹ വാർഷികം പോലുള്ള ചടങ്ങുകൾ വന്നാൽ ഭാര്യക്ക് ഒപ്പം അനാഥാലയങ്ങളിൽ കുട്ടികൾക്ക് ഒപ്പമോ അഗതിമന്ദിരങ്ങളിലോ മറ്റുമാണ് ആഘോഷിക്കാറുള്ളതെന്നും പാഷാണം ഷാജി പറയുന്നു.

Latest news
POPPULAR NEWS