ഇഷ്ടമില്ലാത്ത വിവാഹത്തിൽ നിന്നും ഇറങ്ങി വരുന്ന, വിവാഹ ശേഷം മാത്രം ലൈംഗികതയിലേക്ക് കടക്കുന്ന പെൺകുട്ടികൾ ഒരേപോലെ അടിപൊളിയാണ് ; ചിത്രം പങ്കുവെച്ച് നേഹ റോസ്

മമ്മൂട്ടി ചിത്രമായ വൺലൂടെ അഭിനയ ലോകത്തെത്തിയ താരമാണ് നേഹ റോസ്. മോഡലിംഗ് രംഗത്ത് സജീവമായ താരം സോഷ്യൽ മീഡിയയിലും സജീവമാണ്. മോഡലിങ് രംഗത്ത് നിന്ന് സിനിമയിലെത്തിയെങ്കിലും അഭിനയ ലോകത്ത് ശ്രദ്ധ നേടാൻ താരത്തിന് സാധിച്ചിട്ടില്ല. അതേസമയം നിരവധി പരസ്യ ചിത്രങ്ങയിൽ താരം അഭിനയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ താരം സജീവമായ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം ചിത്രത്തിനൊപ്പം താരം പങ്കുവെച്ച കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

ഇഷ്ടമുള്ളത് പോലെ വസ്ത്രം ധരിക്കുന്ന, പ്രണയിക്കുന്ന, ഡേറ്റ് ചെയ്യുന്ന, ഇഷ്ടമില്ലാത്ത വിവാഹത്തിൽ നിന്നും ഇറങ്ങി വരുന്ന, വിവാഹശേഷം കുട്ടി വേണ്ടെന്ന് തീരുമാനമെടുക്കുന്ന, ലൈംഗീക ബന്ധത്തെ കുറിച്ച് വ്യക്തമായ ബോധം ഉള്ള, അത് ആസ്വദിക്കുന്ന പെൺകുട്ടികളും, അതേസമയം, കുടുംബത്തോടൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്ന,

  മാലാ പാർവ്വതി പറഞ്ഞത് പച്ചക്കള്ളം: തെളിവുകൾ പുറത്തുവിട്ട് സീമ വിനീത്

View this post on Instagram

A post shared by NEHA ROSE (@neha.ros)

അമ്മയാവുക കുട്ടികളെ വളർത്തുക എന്നത് തന്നെ സന്തോഷമായി കരുതുന്ന, വിവാഹ ശേഷം മാത്രം ലൈംഗികതയിലേക്ക് കടക്കുന്ന, എപ്പോഴും സാരിയുടുക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടികളും, ഒരേപോലെ അടിപൊളിയാണ്. എന്തെന്നാൽ അത് അവരുടെ ജീവിതമാണ് അവരുടെ മാത്രം ചോയ്സുകൾ ആണ് എന്നാണ് താരം ചിത്രത്തിന് നൽകിയ കമന്റ്.

Latest news
POPPULAR NEWS