തിരുവനന്തപുരം: ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് ഇസ്രായേലിൽ കുടുങ്ങി കിടക്കുന്ന നേഴ്സുമാർക്ക് നാട്ടിലെത്താനുള്ള ശ്രമഫലമായി കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും നടത്തിയ നീക്കം ഫലം കാണുന്നു. ഇത് സംബന്ധിച്ച് പ്രവാസികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിന് വേണ്ടി വി മുരളീധരൻ ഫേസ്ബുക്ക് ലൈവിൽ വന്നിരുന്നു. ലൈവിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് തങ്ങൾക്ക് നാട്ടിലേക്ക് വരാനാകുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഇസ്രായേലിൽ നിന്നും പ്രവാസികളായ മഞ്ജു കൃഷ്ണൻകുട്ടിയും ലിജി മോൾ ജോണും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് കത്തയച്ചിരുന്നു.
തുടർന്ന് കെ സുരേന്ദ്രൻ ഇവരെ നാട്ടിലെത്തിക്കുന്നതിനു വേണ്ടിയുള്ള ശ്രമം നടത്തുകയും ചെയ്തു. 25 ഇന്ത്യയിൽ കുടുങ്ങി കിടക്കുന്ന ഇസ്രായേൽ പൗരന്മാരുമായി ഒരു വിമാനം പോകുന്നുണ്ട്. ഈ വിമാനത്തിൽ ഇതുവരെയും ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. വിമാനം മടങ്ങി ഡൽഹിയിലേക്കാണ് വരുന്നതെങ്കിലും കേരളത്തിലേക്ക് ഇരുവരെയും എത്തിക്കുവാനുള്ള ശ്രമം നടത്തുമെന്നും വി മുരളീധരൻ പറഞ്ഞു.