ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നത് സ്ത്രീകളടക്കം 89 മലയാളികൾ: കേരളത്തിൽ ഭീക-രവാദ പ്രവർത്തനത്തിന് സ്ത്രീകളെ ഉപയോഗിക്കുന്നു

തിരുവനന്തപുരം: കേരളത്തിൽ നിന്നും ഭീ-കരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നത് 89 മലയാളികൾ. ഇവരിൽ നല്ലൊരു വിഭാഗം യുവതികളും ലൗ ജിഹാദിലൂടെയാണ് ഇവിടേക്ക് എത്തപ്പെട്ടത്. കേരളം കേന്ദ്രീകരിച്ച് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ശൃംഖല പ്രവർത്തിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. നയതന്ത്ര ബാഗേജ് വഴി കേരളത്തിൽ നടന്ന സ്വർണക്കടത്തിൽ ഭീ-കരവാദ പ്രവർത്തനത്തിനായി സാമ്പത്തികം കണ്ടെത്താനുള്ള ശ്രമവും നടക്കുന്നതായി ഈ സ്ഥിതീകരിച്ചിരുന്നു.

ഇസ്ലാമിക് സ്റ്റേറ്റിൽ ചേരുന്നതിനായി കേരളത്തിൽ നിന്നും 89 മലയാളികളാണ് രാജ്യം വിട്ടതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ച വിവരം. ലൗ ജിഹാദിൽകൂടെയും മതപരമായി തെറ്റിദ്ധാരണ നടത്തിയും നൂറുകണക്കിന് ആളുകളെയാണ് തീ-വ്രവാദ പ്രവർത്തനത്തിനായി സിറിയയിലും അഫ്ഗാനിസ്ഥാനിലും മറ്റും എത്തിച്ചിരിക്കുന്നത്. ഇന്റർപോൾ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഐഎസിൽ ചേർന്ന ചില മലയാളി യുവതികളുടെ ഭർത്താവ് കൊ-ല്ലപ്പെട്ട ശേഷവും കാബൂളിലെ ജയിലിലവർ കഴിയുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ സ്ഥിരീകരിച്ചിരുന്നു.

യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ സംഘത്തിലെ ഭൂരിഭാഗം പുരുഷന്മാരും കൊ-ല്ലപ്പെട്ടിരുന്നു. തുടർന്ന് ബാക്കിയുള്ള സ്ത്രീകളെയും കുട്ടികളെയും പുരുഷന്മാരെയും മറ്റും അഫ്ഗാൻ സൈന്യം കസ്റ്റഡിയിലെടുക്കുകയും കാബൂളിലെ ബദം ബാർഗ് ജയിലിലടയ്ക്കുകയായിരുന്നു. ഇവരിൽ നല്ലൊരു ശതമാനം മലയാളി യുവതികളും ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കേരളം, കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിൽ ഐഎസ് ഭീകരരുടെ സാന്നിധ്യം ഉയർന്ന വരുന്നതായും കഴിഞ്ഞദിവസം യുഎൻ റിപ്പോർട്ട് പുറത്തുവിട്ടിരുന്നു.