ഇസ്ലാമിക തീവ്രവാദികൾ കേരള പോലീസിൽ പ്രവർത്തിക്കുന്നുണ്ടെന്നു കെ സുരേന്ദ്രൻ

കോഴിക്കോട്: കേരള പോലീസിനെ രൂക്ഷമായ രീതിയിൽ വിമർശിച്ചുകൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. കേരള പോലീസ് ഇപ്പോൾ ഓരോ തീരുമാനങ്ങൾ എടുക്കുന്നതും നടപടികൾ എടുക്കുന്നതും മതത്തിന്റെ അടിസ്ഥാനത്തിലാണെന്നു കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. ഇതിന്റെ ഭാഗമായി കേരള പോലീസിൽ ഇസ്ലാമിക തീവ്രവാദികൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

  സർക്കാർ നൽകുന്ന കിറ്റിൽ തുണി സഞ്ചി മാത്രമാണ് പിണറായി നൽകുന്നത് ; ഭക്ഷ്യ വസ്തുക്കൾ നൽകുന്നത് കേന്ദ്രസർക്കാരെന്ന് പിസി ജോർജ്

തീവ്രവാദികളെ സപ്പോർട്ട് ചെയുന്ന സ്ലിപ്പിങ് സെല്ലുകൾ പ്രവർത്തിക്കുന്നുണ്ടെന്നും, കോഴിക്കോട് മാറാട് നടന്ന കലാപത്തിന്റെ പിറകിൽ പ്രവർത്തിച്ച ശക്തികൾ ഡൽഹി കലാപത്തിന് പിന്നിലും പ്രവർത്തിച്ചിട്ടുണ്ടെന്നു കെ സുരേന്ദ്രൻ പറഞ്ഞു. മാറാട് നടന്ന ബിജെപിയുടെ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കവെയാണ് കെ സുരേന്ദ്രൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

Latest news
POPPULAR NEWS