ഇസ്‍ലാം അനുശാസിക്കുന്ന അവകാശങ്ങൾ മാത്രമേ സ്ത്രീകൾക്ക് നൽകു, നയം വ്യക്തമാക്കി താലിബാൻ

കാബൂൾ : താലിബാൻ കാരണം ആർക്കും ഭീഷണി ഉണ്ടാവില്ലെന്നും പ്രത്യേകിച്ച് സ്ത്രീകളോട് വിവേചനം കണക്കില്ലെന്നും താലിബാൻ വ്യക്തമാക്കി. പ്രതികാര നടപടികളൊന്നും താലിബാന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ലെന്നും താലിബാൻ വക്താവ് വാർത്താ സമ്മേളത്തിൽ പറഞ്ഞു.

ലോകത്തിലെ മറ്റു രാജ്യങ്ങൾക്ക് അഫ്‌ഗാനിൽ നിന്ന് ഭീഷണി ഉണ്ടാവില്ല ലോക രാജ്യങ്ങൾക്ക് ഈ അവസരത്തിൽ ഉറപ്പ് നൽകുകയാണെന്നും താലിബാൻ വക്താവ് പറഞ്ഞു. അഫ്‌ഗാനിസ്ഥാനിൽ മുസ്ലിം സർക്കാരാണ് ഭരണം നടത്തുകയെന്നും . സ്ത്രീകളോട് വിവേചനം ഉണ്ടാവില്ല ഇസ്‌ലാം അനുശാസിക്കുന്ന എല്ലാ അവകാശങ്ങളും സ്ത്രീകൾക്ക് നൽകുമെന്നും വാർത്ത സമ്മേളനത്തിൽ താലിബാൻ വ്യക്തമാക്കി.

അതേസമയം ബുർഖ ധരിക്കാതെ സ്ത്രീകൾ പുറത്തിറങ്ങരുത്. ശരീരം പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ എടുക്കുകയോ പങ്കുവെയ്ക്കുകയോ ചെയ്യരുത്. അത്യവശ്യങ്ങൾക്ക് മാത്രമേ സ്ത്രീകൾ പുറത്തിറങ്ങാൻ പാടുള്ളൂവെന്നും താലിബാൻ വക്താവ് പറഞ്ഞു.

Latest news
POPPULAR NEWS