ഇൻസ്റ്റാഗ്രാം കാമുകിയെ കടത്താൻ ആംബുലൻസുമായി കാമുകൻ ; കാമുകി എത്തിയില്ല കാമുകൻ പോലീസ് പിടിയിൽ

പ്രണയിനിയെ കടത്തികൊണ്ട് പോകാൻ തിരുവനന്തപുരത്തു നിന്നും കോഴിക്കോട് വരെ ആംബുലൻസുമായി എത്തിയ മൂന്ന് യുവാക്കൾ ഒടുവിൽ പോലീസ് പിടിയിലായി. മിഥുനം സിനിമയിൽ മോഹൻലാൽ തന്റെ കാമുകിയായ ഉർവശിയെ കടത്തികൊണ്ട് പോകാൻ കണ്ട മാർഗം കിടക്കുന്ന പായയാണ്. പായയ്ക്ക് അകത്തു ഉർവശിയെ വെച്ച് ചുരുട്ടി തോളിൽ കൊണ്ട് പോകുന്ന രംഗം പ്രേക്ഷകർ ഇന്നും മറന്നിട്ടുണ്ടാവില്ല. എന്നാൽ ഈ കൊറോണ കാലത്ത് സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശിയായ കാമുകനും കോഴിക്കോട് വടകര സ്വദേശിയായ കാമുകിയും ഒളിച്ചോടാൻ കണ്ടെത്തിയ മാർഗമാണ് ആംബുലൻസ്.

കാമുകിയെ ആംബുലൻസിൽ കടത്തി കൊണ്ട് പോകുന്നതിനായി തിരുവനന്തപുരത്തു നിന്നും ആംബുലൻസുമായി കോഴിക്കോട്ടേക്ക് പോയ തിരുവനന്തപുരം മൺവിള കിഴിവിലം ഉണ്ണി കോട്ടേജിൽ ശിവജിത്ത് (22) ചെറിയാതുറ ഫിഷർമെൻ കോളനിയിൽ ഉണ്ണി അൽഫോൻസ് (29) അരമട സജിത്ത് നിവാസിൽ സബീഷ് (48) എന്നിവരാണ് ഇപ്പോൾ പോലീസ് പിടിയിലായത്. വാടകരയിലുള്ള രോഗിയെ തിരുവനന്തപുരം ഹോസ്പിറ്റലിലേക്ക് കൊണ്ട് വരുന്നതിനാണെന്നുള്ള പേരിലാണ് ആംബുലൻസുമായി സംഘം വടകരയിൽ എത്തിയത്. തന്നെ പെട്ടെന്ന് കൂട്ടി കൊണ്ട് പോകണമെന്നുള്ള പെൺകുട്ടിയുടെ ആവശ്യത്തെ തുടർന്നാണ് വടകരയിൽ എത്തിയതെന്നാണ് ശിവജിത്ത് പോലീസിന് നൽകിയ വിവരം.

  ഭാര്യയെ ചുറ്റികയ്ക്ക് അടിച്ചിച്ചു വീഴ്ത്തി: എസ് ഐയെ അറസ്റ്റ്‌ ചെയ്തു

പുലർച്ചെയോടെ വടകരയിൽ എത്തിയ സംഘം മങ്ങാട്ടുപാറ കുട്ടൂലി പാലം കനാലിൽ ആംബുലൻസ് കഴുക്കുന്നത് കണ്ടാണ് നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചത്. ഉടൻ പോലീസ് എത്തിയെങ്കിലും രോഗിയുമായി ഫോണിൽ ബന്ധപ്പെടാൻ സാധിച്ചില്ലെന്ന് പറഞ്ഞതിനെ തുടർന്ന് വിട്ടയയ്ക്കുകയായിരുന്നു. എന്നാൽ സ്ഥലത്ത് ആംബുലൻസ് കറങ്ങുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതോടെ ഇവരെ സ്ഥലവാസികൾ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ റെവന്യൂ സംഘം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. മൂവരെയും പിടികൂടി വിശദമായ രീതിയിൽ ചോദ്യം ചെയ്തപ്പോളാണ് സംഭവം പുറത്തറിയുന്നത്. ലോക്ക് ഡൗൺ നിയമം ലംഘിച്ചതിനും ആംബുലൻസ് ദുരുപയോഗം ചെയ്തതിനും മൂവരെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടാതെ ആംബുലൻസിന്റെ പെർമിറ്റ് റദ്ദാക്കാനുള്ള നടപടിയുമുണ്ട്.

Latest news
POPPULAR NEWS