ഇൻസ്റ്റാഗ്രാം നൽകുന്ന ഇ നിർദേശങ്ങൾ നിർബന്ധമായും പാലിച്ചില്ലക്കിൽ നിയമ നടപടി സ്വീകരിക്കും

ഫേസ്ബുക്കിന്റെ തന്നെ മറ്റൊരു സോഷ്യൽ മീഡിയ ആപ്പായ ഇൻസ്റ്റാഗ്രാം യുസേഴ്‌സിന് കർശന നിർദേശം നൽകിയിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ മറ്റുളവർ ഇടുന്ന ഫോട്ടോസ്, വീഡിയോസ് എന്നിവ അനുമതി കൂടാതെ ഉപയോഗിച്ചാൽ കോപ്പി റൈറ്റ് നിയമപ്രകാരമുള്ള ലംഘനമാണ് എന്നാണ് ഇൻസ്റ്റാഗ്രാം ചൂണ്ടി കാണിക്കുന്നത്.

ഫോട്ടോ ഷെറിങ് ആപ്പായ ഇൻസ്റ്റാഗ്രാമിൽ നിന്നും പലരും ഫോട്ടോകൾ എടുത്ത് അനധികൃതമായി ഉപയോഗിക്കുന്നത് നിരന്തരമായതിനെ തുടർന്നാണ് പുതിയ നിർദേശം. എന്നാൽ ഇൻസ്റ്റാഗ്രാം ഫോട്ടോകൾ അനുവാദത്തോടെ ഉപയോഗിച്ചാൽ ഇ വിഷയം നേരിടേണ്ടി വരില്ലെന്നും ഇൻസ്റ്റാഗ്രാം പറയുന്നു.

അനുമതിയില്ലാത്ത ഇൻസ്റ്റാഗ്രാം ഫോട്ടോകൾ മറ്റുള്ള സൈറ്റുകളിൽ ഉപയോഗിച്ചാൽ ഫോട്ടോയുടെ ഉടമസ്ഥൻ നിയമ നടപടി സ്വീകരിക്കാമെന്നും നിർദേശത്തിൽ പറയുന്നു. ന്യൂസ്‌ വീക്ക്‌ എന്ന മാഗസീനിന് കോടതിയിൽ നിന്നും ലഭിച്ച റൂളിങ്ങിന് പിന്നാലെയാണ് ഇൻസ്റ്റാഗ്രാം ഇത്തരത്തിൽ നിർദേശങ്ങൾ കടുപ്പിച്ചത്.

Latest news
POPPULAR NEWS