ഇൻസർട്ട് ചെയ്യാൻ സമ്മതിച്ചില്ലെങ്കിലും കുഴപ്പമില്ല,ബാക്കിയെങ്കിലും ചെയ്യാൻ കിട്ടുമോ ; സിദ്ദിക്ക് മോശമായി പെരുമാറിയെന്ന് രേവതി സമ്പത്ത്

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കൂറ് മാറിയ താരങ്ങൾക്കെതിരെ വിമർശനങ്ങൾ ഉയരുന്നു. ഭാമ, ബിന്ദു പണിക്കർ,സിദിക്ക് തുടങ്ങിയവരാണ് കൂറു മാറിയിരിക്കുന്നത്. കൂറു മറിയത്തിന്റെ തുടർന്ന് ഭാമയ്‌ക്കെതിരെ രമ്യ നമ്പീശനും റിമ കല്ലിങ്കലും രംഗത്തെത്തിയിരുന്നു. എന്നാൽ ഇപ്പോൾ സിദിഖിനെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുയാണ് രേവതി സമ്പത്ത്. സിദ്ധിക്ക് തന്നോട് അശ്ലീല ചുവയോടെ സംസാരിച്ചിട്ടൂണ്ടെന്നും അതുകൊണ്ട് തന്നെ അയാൾ കൂറ് മാറിയതിൽ അതിശയമില്ലെന്നും രേവതി പറയുന്നു ഫേസ്ബുക്കിലൂടെയാണ് രേവതി സമ്പത്ത് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
REVATHY SAMPATH
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ;

“ഇൻസർട്ട് ചെയ്യാൻ സമ്മതിച്ചില്ലെങ്കിലും കുഴപ്പമില്ല,ബാക്കിയെങ്കിലും ചെയ്യാൻ കിട്ടുമോ” എന്ന് എന്നോട് ചോദിക്കുകയും മോശമായി പെരുമാറുകയും ചെയ്ത നടൻ സിദ്ദിഖിന്റെ കൂറുമാറ്റം അത്ഭുതപ്പെടുത്തുന്നില്ല. ഒരേ തോണിയിലെ യാത്രക്കാർക്ക് പരസ്പരം കൈ കൊടുക്കാതെ മുന്നോട്ട് പോകാനാകുന്നത് എങ്ങനെയാണ് !!

Also Read  ആ സുഖം ഇല്ലാതാക്കണം ; പോലീസിനെതിരെ കലാപാഹ്വാനം,ഉടൻ തന്നെ എടുത്തോളാമെന്ന് പോലീസ്

ഭാമയും ബിന്ദു പണിക്കരും ഇതൊരു ഒറ്റയാൾ പോരാട്ടമാണെന്നാണോ ഇതുവരെ കരുതിയത് എന്നറിയില്ല. നിങ്ങളും ഞാനും ഓരോ സ്ത്രീകളും അടങ്ങുന്ന സമൂഹത്തിൻ്റെ നീതിക്കായുള്ള പോരാട്ടം കൂടിയാണ് ഈ പോരാട്ടം. പൊരുതുന്ന ആ നടിയെ മാത്രം ഒറ്റയ്ക്കാക്കി സ്വന്തം കാര്യം നോക്കി തിരികെ വരാൻ നിങ്ങൾക്ക് എങ്ങനെയാണ് സാധിക്കുന്നത്. ഈ പ്രവർത്തികൊണ്ട് ചരിത്രത്തിലെ ഒറ്റുകാരുടെ കൂട്ടത്തിൽ നിങ്ങൾ അടയാളപ്പെടും.

സിദ്ദിഖ്, ബിന്ദു പണിക്കർ, ഇടവേള ബാബു, ഭാമ – ലജ്ജയില്ലേ !