ഈസ്റ്റേൺ മുളകുപൊടിയിൽ മാരകമായ വിഷാംശം കണ്ടെത്തിയതിനെ തുടർന്ന് നിരോധിച്ചു

കണ്ണൂർ: ഈസ്റ്റേൺ മുളകുപൊടിയിൽ അളവിൽ കൂടുതൽ കീടനാശിനി കണ്ടെത്തിയതിനെ തുടർന്ന് മുളകുപൊടി നിരോധിച്ചു. ഈസ്റ്റേൺ കോണ്ടിമെന്റസ് പ്രൈവറ്റ് ലിമിറ്റഡ് തേനി തമിഴ്നാട് നിർമ്മിച്ച മുളകുപൊടിയുടെ വില്പന ജില്ലയിൽ നിരോധിച്ചതായി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറാണ് അറിയിച്ചത്. ഈസ്റ്റേൺ അടിമാലി വിതരണം ചെയ്തിട്ടുള്ള എം എം 90214 ബാച്ചിൽപ്പെട്ട 2019 സെപ്റ്റംബർ രണ്ടിന് നിർമ്മിച്ച മുളകുപൊടിയുടെ സംഭരണം, വിതരണം, വിൽപ്പന എന്നിവയാണ് നിരോധിച്ചത്.

കീടനാശിനികളുടെ സാന്നിധ്യം കൂടുതലായി കണ്ടതിനെ തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിൽ മുളകുപൊടി പാക്കറ്റുകൾ പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്തിരുന്നു. സുഡാൻ ഡൈ എന്ന രാസവസ്തു മുളക്പൊടിയിൽ നിന്നും കണ്ടെത്തിയിരുന്നു. കാൻസർ ഉൾപ്പെടെയുള്ള മാരകമായ രോഗത്തിന് കാരണമാകുന്ന വിഷാംശം ആണിത്. 2011 ൽ വിദേശത്തേക്ക് കയറ്റുമതിക്കായി തയ്യാറാക്കിയ മുളകുപൊടിയിലും വ്യാപകമായി വിഷാംശം കണ്ടതിനെത്തുടർന്ന് കയറ്റുമതി നിരോധനം ഏർപ്പെടുത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മാരകമായ വിഷം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയത്.

  ജ്യൂസിൽ മയക്ക് മരുന്ന് കലർത്തി വയോധികയിൽ നിന്ന് മാല കവർന്ന യുവതി അറസ്റ്റിൽ

സുഡാനി ഡൈയുടെ അളവ് കൂടുതൽ കണ്ടെത്തിയതിനെ തുടർന്ന് ഉൽപ്പന്നം വർഷങ്ങൾക്കുമുമ്പ് കമ്പനി അധികൃതർ തന്നെ കുഴിച്ചുമൂടുകയായിരുന്നു. എന്നാൽ അതിനുശേഷം ഇത്തരത്തിൽ യാതൊരു കൃത്രിമവും കാട്ടിയിട്ടില്ലെന്ന കമ്പനിയുടെവാദം ഉയർന്നുവന്നതിനിടയിലാണ് അമേരിക്കയിലും 2015 ജനുവരി 20ന് നടത്തിയ ഗുണനിലവാര പരിശോധന യിൽ പിടിക്കപ്പെട്ടത്. എന്നാൽ ഇതിനെയെല്ലാം മറികടക്കുന്നതിനായി മാധ്യമങ്ങൾ വഴി കോടികൾ മുടക്കി പരസ്യം നൽകുകയും ചെയ്തിരുന്നു. തുടർന്ന് വീണ്ടും ഈസ്റ്റേൺ കമ്പനി മാർക്കറ്റിൽ തിരിച്ചെത്തുകയായിരുന്നു.

Latest news
POPPULAR NEWS