ഈ ഡ്രസ്സ് ചേഞ്ചും ബാത്ത് റൂം കമന്റും ഒഴിവാക്കണം അത് എന്റെ കൊച്ചനുജത്തിയാണ് ; സൈബർ ആക്രമണത്തിന് എതിരെ ഋഷി

ഫ്‌ളവേഴ്‌സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന പരമ്പരയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരങ്ങളാണ്. ഋഷി യും ശിവാനിയും. ശിവാനിയും ഋഷിയും ചേർന്ന് യുട്യൂബ് പ്രാങ്ക് വീഡിയോ ചെയ്യാറുമുണ്ട് അത്തരത്തിൽ ചെയ്ത വീഡിയോയ്ക്ക് നേരെ ചിലർ മോശം കമന്റുകൾ നൽകാറുണ്ട്. എന്നാൽ വീഡിയോയ്ക്ക് നേരെ വരുന്ന ഇത്തരം അശ്‌ളീല കമന്റുകൾക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് ഋഷി.

ഈ ഡ്രസ്സ് ചേഞ്ചും ബാത്ത് റൂം കമന്റും ഒഴിവാക്കണം അത് എന്റെ കൊച്ചനുജത്തിയാണ്. ആർക്കാണെങ്കിലും ആ ലോജിക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. ദയവായി ബഹുമാനിക്കാൻ പഠിക്കു. ഫണ്ട് കഫ് ചലഞ്ച് എന്ന വീഡിയോയ്ക്ക് താഴെയാണ് ഋഷിയുടെ ഈ പ്രതികരണം.