ഈ പോലീസ് ഉദ്യോഗസ്ഥൻ അതിഥി തൊഴിലാളികളോട് എത്ര മനോഹരമായാണ് സംസാരിക്കുന്നത്: അവരുടെ കണ്ണും മനസും നിറഞ്ഞു ആ വാക്കുകൾ കേട്ട്

അന്യസംസ്ഥാന തൊഴിലാളികൾ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ കേരളത്തിന്റെ പലഭാഗങ്ങളിലായി ദുരിതമനുഭവിക്കുന്നുണ്ട്. ആഹാരവും വെള്ളവും മറ്റും ലഭിക്കാതെ കഴിഞ്ഞ ദിവസം കോഴിക്കോട് ഒരു പോലീസ് സ്റ്റേഷനിൽ കരഞ്ഞുകൊണ്ട് വരെ എത്തിയ തൊഴിലാളികളെ നാം സമൂഹമാധ്യമങ്ങളിൽ കൂടി കണ്ടതാണ്. ഒടുവിൽ പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് അവർക്ക് വേണ്ടുന്ന ഭക്ഷണം തയ്യാറാക്കി നൽകുകയും കൂടാതെ ഒരു ചാക്ക് അരി നൽകുകയും ചെയ്തിരുന്നു പോലീസിന്റെ ഈ നന്മ നിറഞ്ഞ പ്രവർത്തിക്കു സമൂഹ മാധ്യമങ്ങളിൽ നിരവധി ആളുകളാണ് അഭിനന്ദനം നൽകിയത്. അത്തരത്തിൽ ഇപ്പോൾ ഒരു പോലീസ് ഉദ്യോഗസ്ഥൻ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പിൽ എത്തുകയും അവരുടെ വിഷമങ്ങൾ തിരക്കി അറിയുകയും അവർക്ക് വേണ്ടുന്ന സഹായങ്ങൾ നല്കണമെന്നും പറഞ്ഞിരിക്കുകയാണ്.

  ആംബുലൻസിൽ വെച്ച് ഡ്രൈവറുടെ ക്രൂര പീഡനത്തിനിരയായ പെൺകുട്ടി മാനസികമായി തകർന്ന നിലയിലാണെന്ന് പോലീസ്

അദ്ദേഹം അന്യസംസ്ഥാന തൊഴിലാളികളോട് ചോദിക്കുന്നുണ്ട് എന്താണ് കൊറോണ വൈറസെന്ന് നിങ്ങൾക്ക് അറിയുമോയെന്നു, അപ്പോൾ അത് വൈറസ് ആണെന്ന് അവർ മറുപടി പറയുന്നുണ്ട്. കൂടാതെ അവരുടെ ബുദ്ധിമുട്ടുകളെ കുറിച്ച് ചോദിച്ചപ്പോൾ അവർ പറയുന്നത് സർ ഞങ്ങൾക്ക് ക്യാമ്പിൽ വൈദുതിയും മറ്റുമുണ്ടെന്നും ദിവസക്കൂലിയും ലഭിക്കുന്നുണ്ടെന്നും മലയാളത്തിൽ തൊഴിലാളികൾ പറയുന്നുണ്ട്. ഞങ്ങൾക്ക് ഉടുക്കാനുള്ള വസ്ത്രവുമെല്ലാം ഉണ്ട്, പക്ഷെ ഭക്ഷണത്തിന്റെ കാര്യത്തിലെയുള്ളൂ ബുദ്ധിമുട്ടന്നു അവർ പറയുന്നു. തുടർന്ന് പോലീസ് ഉദ്യോഗസ്ഥൻ അവരോട് പറയുന്നത് എല്ലാം സർക്കാർ നിങ്ങൾക്ക് എത്തിച്ചു തരുമെന്നും പറയുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥൻ ഹിന്ദിയിലാണ് അവരോട് കാര്യങ്ങൾ തിരക്കുന്നതും മറുപടികൾ നൽകുന്നതും.

Latest news
POPPULAR NEWS