ഈ വിജയം ശൈലജ ടീച്ചർക്ക് ഉള്ളതായിരുന്നു എന്നിട്ടും തഴഞ്ഞു ; ശൈലജ ടീച്ചറെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് റിമ കല്ലിങ്കൽ

കോഴിക്കോട് : ഏറ്റവും ഭൂരിപക്ഷം നേടി എൽഡിഎഫ് മുന്നണിയിൽ വിജയം നേടിയ കെകെ ശലജയ്ക്ക് മന്ത്രി സ്ഥാനം നൽകാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. സാധാരണ പാർട്ടി പ്രവർത്തകർ മുതൽ ഇടത്പക്ഷ അനുഭാവികൾ വരെ കെകെ ശൈലജയെ മുഖ്യമന്ത്രിയാക്കാത്തതിലുള്ള പ്രതിഷേധം അറിയിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ചലച്ചിത്ര താരമായ റിമാ കല്ലിങ്കലും കെകെ ശൈലജയ്ക്ക് മന്ത്രി സ്ഥാനം നൽകാത്തതിൽ വിമർശനവുമായി എത്തിയിരിക്കുകയാണ്.

റെക്കോർഡ് ഭൂരിപക്ഷം നേടിയിട്ടും ആരോഗ്യമന്ത്രി ആയിരുന്നപ്പോൾ ലോകോത്തര നിലവാരമുള്ള സേവനങ്ങൾ നൽകിയിട്ടും സിപിഎം മന്ത്രിസഭയിൽ ഇടം നല്കുന്നില്ലെങ്കിൽ പിന്നെന്താണ് സാധിക്കുന്നതെന്നും റിമ കല്ലിങ്കൽ ചോദിക്കുന്നു. ഈ ജനവിധി യഥാർത്ഥത്തിൽ കെകെ ശൈലജയുടെ പ്രകടനത്തിനുള്ളതാണെന്നും റിമ കല്ലിങ്കൽ പറയുന്നു. കെകെ ശൈലജയെ തിരിച്ച് കൊണ്ട് വരിക എന്ന ഹാഷ് ടാഗോട് കൂടിയാണ് താരം ഫേസ്‌ബുക്കിൽ വിമർശന കുറിപ്പ് പങ്കുവെച്ചത്. കുറിപ്പിനൊപ്പം കെകെ ശൈലജ സിപിഎം പാർട്ടിയിൽ നിന്നും തഴയപ്പെട്ടു പാർട്ടി വിട്ട് പോയ ഗൗരിയമ്മയ്‌ക്കൊപ്പം നിൽക്കുന്ന ചിത്രവും പങ്കുവെച്ചു. പെണ്ണിനെന്താ കുഴപ്പമെന്ന കെകെ ശൈലജയുടെ പ്രസംഗത്തിലെ ആദ്യ വരികളും റിമ കല്ലിങ്കൽ കുറിപ്പിന് മുന്നിൽ ചേർത്തിട്ടുണ്ട്.

  പുരുഷന്മാർ സൂപ്പർ ഹീറോ ആകുന്ന ചിത്രങ്ങളിൽ അഭിനയിക്കാൻ താൽപ്പര്യമില്ല ; തുറന്ന് പറഞ്ഞ് അമല പോൾ

റിമ കല്ലിങ്കലിന് കൂടാതെ നിരവധി ആളുകൾ കെകെ ശൈലജയെ തിരികെ കൊണ്ട് വരണമെന്ന് ആവിശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ നടത്തുന്നുണ്ട്. അതേസമയം മുഖ്യമന്ത്രിക്ക് മുകളിലേക്ക് കെകെ ശൈലജയുടെ പ്രതിച്ഛായ ഉയരുന്നത് തടയാനാണ് പാർട്ടി ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്നും ആരോപണം ഉയരുന്നുണ്ട്.

Latest news
POPPULAR NEWS