NATIONAL NEWSഈ വർഷത്തെ റിപ്പബ്ലിക് ദിനത്തിന്റെ പ്രത്യേകത ആഘോഷം തുടങ്ങുന്നത് ഇന്ത്യാഗേറ്റിൽ നിന്നല്ല പകരം യുദ്ധസ്മാരകത്തിൽ നിന്നാണ്:...

ഈ വർഷത്തെ റിപ്പബ്ലിക് ദിനത്തിന്റെ പ്രത്യേകത ആഘോഷം തുടങ്ങുന്നത് ഇന്ത്യാഗേറ്റിൽ നിന്നല്ല പകരം യുദ്ധസ്മാരകത്തിൽ നിന്നാണ്: ആശംസകൾ നേർന്നുകൊണ്ട് കേന്ദ്രമന്ത്രി വി മുരളീധരൻ

chanakya news

ഡൽഹി: രാജ്യം ഇന്ന് 71 മത് റിപ്പബ്‌ളിക് ദിനാഘോഷം നടത്തുമ്പോൾ ഇത്തവണത്തെ ആഘോഷ പരിപാടികൾക്ക് ഒരുപാട് പ്രത്യേകതകൾ ഉണ്ടെന്നു കേന്ദ്രമന്ത്രി വി മുരളീധരൻ. ആഘോഷ പരിപാടികൾ ആരംഭിക്കുന്നത് ഇത്തവണ ഇന്ത്യ ഗേറ്റിൽ നിന്നല്ല മറിച്ചു യുദ്ധസ്മാരകത്തിൻ നിന്നാണെന്നും ധീരജവാൻമാർക്കുള്ള ആദരവാണതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാർ ഒരു നിയമ സംഹിതയെ അടിസ്ഥാനമാക്കി ഭരണം നടത്തുന്നതിനെയാണ് റിപ്പബ്ലിക് എന്ന് പറയുന്നതെന്നും, എന്നാൽ ഇന്ന് വൻഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തിയ മോദി സർക്കാരിനെ ഒരു നിയമം പാർലമെന്റിൽ പാസാക്കിയതിന്റെ പേരിൽ അനാവശ്യമായി പ്രതിപക്ഷം ആക്രമിക്കുക ആണെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -

വി മുരളീധരന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

- Advertisement -

സ്വന്തമായി ഭരണഘടനയുള്ള പരമാധികാര രാഷ്ട്രമായി ഇന്ത്യ മാറിയ ദിനമാണ് റിപ്പബ്ലിക് ദിനമായി നാം ആഘോഷിക്കുന്നത്. ബ്രിട്ടീഷുകാർ കൊണ്ടുവന്ന ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ടിനെ (1935) പിൻവലിച്ച് 1950 ജനുവരി 26ന് ഇന്ത്യയുടെ ഭരണഘടന രാജ്യമെമ്പാടും നിലവിൽ വന്നു. 2020ലെ റിപ്പബ്ലിക് ദിനമെത്തിയത് ഭരണഘടനയുടെ പല തരം വ്യാഖ്യാനങ്ങളിലൂടെ ഇന്ത്യൻ ജനത കടന്നുപോകുന്ന കാലത്താണ്.

- Advertisement -

ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാർ ഒരു നിയമ സംഹിതയെ അടിസ്ഥാനമാക്കി ഭരണം നടത്തുന്നതിനെയാണ് റിപ്പബ്ലിക്കെന്ന് പറയുന്നത്. എന്നാൽ ഇന്നാകട്ടെ, വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയ കേന്ദ്ര സർക്കാരിനെ, പാർലമെൻറ് പാസാക്കിയ പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ അനാവശ്യമായി ആക്രമിക്കുകയാണ് പ്രതിപക്ഷം.എന്നാൽ, ജനക്ഷേമരാഷ്ട്രം എന്ന റിപ്പബ്ലിക്ക് എന്ന വാക്കിൻ്റെ അര്ത്ഥമുൾക്കൊണ്ടുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ് മോദി സർക്കാർ.

ഇന്നത്തെ ആഘോഷങ്ങളിലെ നമ്മുടെ മുഖ്യാതിഥി ബ്രസീൽ പ്രസിഡന്റ് ജൈർ ബോൽസോനറോയാണ്. ബ്രസീലിൽ നടന്ന 11-ാമത് ബ്രിക്സ് ഉച്ചകോടിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജി അദ്ദേഹത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കു മുഖ്യാതിഥിയായി ക്ഷണിച്ചത്. റിപ്പബ്ലിക് ദിന പരേഡിൽ ഒരു ബ്രസിലീയൻ പ്രസിഡന്റ് മുഖ്യാതിഥിയായി പങ്കെടുക്കുന്നത് ഇത് മൂന്നാം തവണയാണ്. അദ്ദേഹത്തോടൊപ്പം കഴിഞ്ഞ രണ്ടുദിവസം ചെലവഴിച്ചതിൽ നിന്ന് എനിക്ക് മനസിലാക്കാനായത് അദ്ദേഹം നമ്മുടെ രാജ്യത്തെയും സംസ്കാരത്തെയും ഏറെ ബഹുമാനിക്കുന്നുവെന്നാണ്. മറ്റൊരു പ്രത്യേകത, ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷം തുടങ്ങുന്നത് ഇന്ത്യാ ഗേറ്റിൽ നിന്നല്ല, പകരം ദേശീയ യുദ്ധസ്മാരകത്തിൽ നിന്നാണ് എന്നുള്ളതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ജി ധീരജവാൻമാർക്ക് ആദരമർപ്പിച്ച് പരേഡ് വേദിയിലേക്കെത്തുന്ന ആ നിമിഷത്തിനായി കാത്തിരിക്കുന്ന എല്ലാ ഭാരതീയർക്കും എന്റെ റിപ്പബ്ലിക്ക് ദിനാശംസകൾ

സ്വന്തമായി ഭരണഘടനയുള്ള പരമാധികാര രാഷ്ട്രമായി ഇന്ത്യ മാറിയ ദിനമാണ് റിപ്പബ്ലിക് ദിനമായി നാം ആഘോഷിക്കുന്നത്.ബ്രിട്ടീഷുകാർ…

V Muraleedharan यांनी वर पोस्ट केले शनिवार, २५ जानेवारी, २०२०

- Advertisement -