ഈ വർഷത്തെ സമ്പൂർണ വിഷുഫലം- 2020

2020 ഏപ്രിൽ 14 ( കൊല്ലവർഷം 1195 മേടമാസം 1 ) വിഷു. ഈ വർഷം ഭാരതത്തിൽ എങ്ങനെ

ഭാരതത്തിനു അഭിമാനിക്കാവുന്ന നേട്ടം കൈവരിക്കാനായി ഭരണകർത്താക്കൾ സമചിത്തതയോടെ പ്രവർത്തിച്ചു രോഗത്തെ പ്രതിരോധിക്കാനാവും. സാമ്പത്തികമാന്ദ്യത്തെ അതിജീവിക്കുവാനുമുള്ള തന്ത്രങ്ങൾ മെനയേണ്ടതായി വരും. വരുന്ന മെയ് 4 വരെ ഉള്ള വസുന്ധരയോഗവും, ജൂൺ 21 പകൽ 10 മണി 4 മിനുട്ട് മുതൽ 1 മണി 22 മിനുട്ട് വരെ മകീര്യം, തിരുവാതിര നക്ഷത്രത്തിൽ വരുന്ന സൂര്യഗ്രഹണവും ലോകജനതയ്ക് അനുകൂലമല്ല. ഭരണതലത്തിലുള്ള അഹംബോധവും, സ്വാർത്ഥചിന്തകളും ഭരണകേന്ദ്രത്തിനു ഉലച്ചിലുണ്ടാക്കും.

ശാസ്ത്രരംഗവും, വിദേശവിനിമയ രംഗവും അതീവശോഭനമായിത്തീരും. കാർഷികരംഗത്തു വലിയ വിജയസാധ്യതയില്ല .സ്വയം വിഭവസമൃദ്ധിയുണ്ടാക്കാനുള്ള കഠിനശ്രമങ്ങൾ നടത്തണം . വിദ്യാരംഗത്തു അനിശ്ചിതത്വങ്ങൾ ഉണ്ടാകുന്നത് ,വിദ്യാർത്ഥികളുടെ പഠനഭാവിയെ ആശങ്കപ്പെടുത്തും. കായിക മേഖലയിൽ സങ്കുചിത ചിന്താഗതികൾ പുതിയ പ്രതിഭകളെ തഴയപ്പെടും.

ശത്രുരാജ്യത്തിനു ശക്തി പകരുന്ന വിധത്തിൽ ആഭ്യന്തരവിഘടനവാദികൾ വളരുന്നത് സൂക്ഷിക്കേണ്ടതുണ്ട്. ഭരണതലത്തിൽ ഉള്ളവർപോലും അവർക്കു അടിമപ്പെടാൻ സാധ്യതയുണ്ട് .രാജ്യരക്ഷാ വകുപ്പുകാർ വളരെ ജാഗരൂകരായി ഇരിക്കണം.

ഉന്നത രാഷ്ട്രീയനേതാക്കളുടെയും, കലാസാംസ്കാരിക നായകന്മാരുടെയും വിയോഗങ്ങളും ഫലമാണ്. വിധിപൂർവ്വമല്ലാത്ത മാന്ത്രിക -താന്ത്രിക പ്രയോഗങ്ങൾ അർഹരല്ലാത്തവർ ചെയ്യുന്ന പ്രവണത വർധിക്കുവാനും, മതപരമായ സംഘട്ടനങ്ങളും ,കലാപവും ഗൗരവമായി കാണേണ്ടതുണ്ട്. ജനങ്ങളിൽ പരസ്പരവിശ്വാസം കുറയും. ദ്രോഹചിന്തകൾ വർദ്ധിക്കുകയും, യുവതലമുറയെ ഗുരുതരമായി ബാധിക്കുകയും ചെയ്യും. വിശേഷിച്ചും സ്ത്രീകളിലും കുട്ടികളിലും ആണ് ഇതിന്റെ ആപത്തുകൾ വ്യാപിക്കുക .സാംക്രമിക രോഗങ്ങൾ ലോകവ്യാപകമായി ബാധിക്കാനിടവരും.

കലാസാഹിത്യ രംഗങ്ങളിൽ വലിയപുരോഗതിക്കുള്ള ലക്ഷണമില്ലെങ്കിലും, ഒറ്റപ്പെട്ട പ്രതിഭകൾ ഉയർന്നു വരും .സാഹിത്യനായകന്മാർ അന്യോന്യം അപവാദാരോപണങ്ങൾ ഉന്നയിച്ചു കലുഷിതമാകാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.

വർഷം 3 പറ ആകയാൽ വെള്ളപ്പൊക്കം,കൊടുംങ്കാറ്റ്, ഇടിമിന്നൽ ,ഭൂകമ്പം ,മുതലായ പ്രകൃതിക്ഷോഭങ്ങൾ നിമിത്തമുള്ള അപകടരീതികൾ ഇത്തവണയും ഉണ്ടാകാനുള്ള ലക്ഷണമാകയാൽ മുൻകരുതലുകളെടുക്കാൻ ശ്രദ്ധിക്കണം .ജനങ്ങളിൽ ആസ്തിക്യ വിശ്വാസം വളർത്താനുള്ള സന്നദ്ധസംഘടനകളും ,സത്കർമ്മങ്ങളും ,പ്രഭാഷണങ്ങളും ജനരക്ഷക്ഷേമകരങ്ങളായ പ്രവർത്തനം കൊണ്ടും ,ദോഷഫലങ്ങൾ ലഘൂകരിക്കപ്പെടും .

അശ്വതി മുതൽ രേവതിവരെയുള്ള 27 നക്ഷത്രങ്ങളുടെ വിഷുഫലം അറിയാൻ വീഡിയോ കാണാം ;