നിരവധി മലയാള ചിത്രങ്ങളിൽ ബാലതാരമായെത്തി പ്രേക്ഷക ഹൃദയം കിഴടക്കിയ താരമാണ് മഞ്ജിമ മോഹൻ. ബാലതാരമായാണ് അഭിനയ ജീവിതം ആരംഭിച്ചതെങ്കിലും പിന്നീട് നായികയായി മലയാളത്തിലും മറ്റ് അന്യഭാഷ ചിത്രങ്ങളിലും അഭിനയിച്ച് ശ്രദ്ധനേടാൻ മഞ്ജിമ മോഹന് സാധിച്ചു. മയിൽ പീലിക്കാവ്, കളിയൂഞ്ഞാൽ, മധുരനൊമ്പരകാറ്റ്, സുന്ദര പുരുഷൻ തുടങ്ങി ചിത്രങ്ങളിൽ ബാലതാരമായി എത്തുകയും പിന്നീട് ഒരു വടക്കൻ സെൽഫി, മിഖായേൽ എന്നി ചിത്രങ്ങളിൽ നായികയായും പ്രേക്ഷക ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചു.
വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് താരം നായികയായി വീണ്ടും അഭിനയലോകത്തെത്തിയത്. മലയാളത്തിന് പുറമെ തമിഴിലും തന്റെ അഭിനയമികവ് പുലർത്തിയ താരം അചം യെൻപത് മടമടാ എന്ന ഗൗതം മേനോന്റെ ചിത്രത്തിലൂടെയാണ് തമിഴകം കീഴടക്കിയത്. തന്റെ ആദ്യത്തെ ചിത്രത്തിലൂടെതന്നെ തമിഴിലും നിരവധി ആരാധകരെi സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. പിന്നീട് എഫ് ഐ ആർ, ദേവരാട്ടം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.
മലയാളത്തിലായാളും തമിഴിലായാലും താരം അഭിനയിച്ച ചിത്രങ്ങലെല്ലാം തന്നെ പ്രേക്ഷകർ ഇരുകയ്യുംനീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ തന്റെ യോഗ പരിശീലനത്തെ കുറിച്ച് മനസുതുറക്കുകയാണ് താരം. താൻ തടികുറച്ചത് യോഗയിലൂടെയാണെന്ന് താരം പറയുന്നു. താൻ യോഗ പരിശീലിക്കാൻ തുടങ്ങിയിട്ട് ഒരുമാസമേ ആയുള്ളൂവെങ്കിലും നല്ല സംതൃപ്തിയാണ് അതിൽനിന്നും തനിക്ക് ലഭിക്കുന്നത് എന്നും താരം പറയുന്നു.
മനസ്സിനും ശരീരത്തിനും എപ്പോഴും പുത്തൻ ഉണർവേകാൻ യോഗചെയ്യുന്നത് നല്ലതാണെന്നും യോഗയിൽ നിന്നും കൂടുതൽ കാര്യങ്ങൾ പഠിക്കാൻ സാധിക്കുന്നുണ്ടെന്നും മഞ്ജിമ വ്യക്തമാക്കി. തന്റെ തടി കാരണം നിരവധി അവസരങ്ങളാണ് തനിക്ക് നഷ്ട്ടമായതെന്നും എന്നാൽ യോഗയിലൂടെ അതെല്ലാം മാറ്റിയെടുക്കാൻ തനിക് സാധിച്ചുവെന്നും താരം പറയുന്നു.