ഈ ഹോട്ട് സീൻ ഫിലിംസ് മാത്രം തിരഞെടുക്കാൻ കാരണം എന്താ, വായടപ്പിക്കുന്ന മറുപടി നൽകി അനുമോൾ

സീരിയൽ സിനിമ രംഗത്ത് ചെറിയ വേഷങ്ങൾ ചെയ്ത് ശ്രദ്ധിക്കപ്പെട്ട നടിയാണ് അനുമോൾ. സിനിമയിലെ പോലെ തന്നെ സോഷ്യൽ മീഡിയയിലും താരം സജീവമാണ്. സിനിമയിൽ ബോൾഡ് വേഷങ്ങൾ അഭിനയിച്ചാണ് താരം ഏറെയും ശ്രദ്ധനേടിയത്. ബിടെക് റാങ്ക് ഹോൾഡ്റായ അനുമോൾ അനുയാത്ര എന്ന വ്ലോഗിൽ കൂടി തന്റെ വിശേഷങ്ങളും ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്.

സോഷ്യൽ മീഡിയയിൽ അനുമോൾ പങ്കുവെയ്ക്കുന്ന ഫോട്ടോസിന് പലപ്പോഴും അശ്ലീല കമന്റുകൾ വന്ന് നിറയാറുമുണ്ട് ഇത്തരക്കാർക്ക് നല്ല മറുപടി കൊടുക്കാനും അനുമോൾ മടിക്കാറില്ല. കഴിഞ്ഞ ദിവസം അനുമോൾ പങ്കുവെച്ച പാടത്ത് വിത്ത് വിതയ്ക്കുന്ന ചിത്രം മനോരമ ഓൺലൈൻ വാർത്തയാക്കിയിരിന്നു. ഇൻസ്റ്റാഗ്രാമിൽ ഇ ന്യൂസ്‌ അനുമോൾ ഷെയർ ചെയ്തിരുന്നു.

  തന്റെ കാമുകനെ അവതാരകയായ സുഹൃത്ത് തട്ടിയെടുത്തു ; തുറന്ന് പറഞ്ഞ് ബിഗ്‌ബോസ് താരം

എന്നാൽ ഇതിന് താഴെ അനുമോൾ എന്തിനാണ് ഹോട്ട് സീൻ ഫിലിംസിൽ മാത്രം അഭിനയിക്കുന്നത് എന്നാണ് ഒരാൾ കമന്റ് ഇട്ടത് അതിന് മറുപടിയായി നിങ്ങൾ അത് മാത്രം എന്തിനാണ് തിരഞ്ഞുപിടിച്ച് കാണുന്നത് ഞാൻ ചെയ്ത സിനിമകൾ അങ്ങനെയല്ലലോ അധികവും പെണ്ണുങ്ങളെ കാണുമ്പോൾ ഹോട്ടാണ് എന്ന് തോന്നാൻ കാരണമെന്താണെന്നും അനുമോൾ ചോദിക്കുന്നു. അനുമോളെ പിന്തുണച്ചു കൊണ്ട് നിരവധി പേരാണ് ഇ കമ്ന്റിന് താഴെ എത്തിയത്.

Latest news
POPPULAR NEWS